Latest NewsIndiaNews

വിവാദ പരാമർശം: വധഭീഷണിയുണ്ടെന്ന് നുപൂർ ശർമ്മ, പരാതിയിൽ കേസെടുത്ത് പോലീസ്

ഡൽഹി: പ്രവാചകൻ മുഹമ്മദ് നബിയെക്കുറിച്ചുള്ള പരാമർശത്തെ തുടർന്ന് തനിക്ക് വധഭീഷണിയുണ്ടെന്ന്, സസ്‌പെൻഡ് ചെയ്യപ്പെട്ട ബി.ജെ.പി വക്താവ് നുപൂർ ശർമ്മ. നുപൂറിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ അജ്ഞാതർക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത പോലീസ് അന്വേഷണം ആരംഭിച്ചു. കുടുംബത്തിന്റെ സുരക്ഷയെക്കുറിച്ച് തനിക്ക് ആശങ്കയുണ്ടെന്നും തന്റെ വിലാസം ആരും പരസ്യപ്പെടുത്തരുതെന്നും നുപൂർ ശർമ്മ ആവശ്യപ്പെട്ടു.

അതേസമയം, തന്റെ പരാമർശം വിവാദമായതിനെ തുടർന്ന് ക്ഷമാപണവുമായി നുപൂർ ശർമ്മ രംഗത്ത് വന്നിരുന്നു. ആരുടെയും മതവികാരം വ്രണപ്പെടുത്തുക എന്നത് തന്റെ ഉദ്ദേശ്യമല്ലെന്ന് നുപൂർ വ്യക്തമാക്കി. ‘സമൂഹ മാദ്ധ്യമങ്ങൾ വഴി എനിക്കെതിരെ വധഭീഷണിയുണ്ട്. കുടുംബത്തിന്റെ സുരക്ഷയെക്കുറിച്ചും ആശങ്കയുണ്ട്. അതിനാൽ എന്റെ വിലാസം ആരും പരസ്യപ്പെടുത്തരുത്’, നുപൂർ പറഞ്ഞു.

ആഫ്രിക്കൻ യുവതിയെ പീഡിപ്പിച്ചു: പ്രവാസി ഡ്രൈവർക്ക് ശിക്ഷ വിധിച്ച് കോടതി
നേരത്തെ, ഗ്യാൻവ്യാപി വിധിയെക്കുറിച്ച് നടത്തിയ ഒരു ടെലിവിഷൻ പരിപാടിയിൽ വെച്ചാണ് വിവാദപരമായ പരാമർശം നുപൂർ നടത്തിയത്. പിന്നീട്, ഈ പരാമർശം അറബി രാജ്യങ്ങളിൽ ഉൾപ്പെടെ വൻ പ്രതിഷേധത്തിന് ഇടയാക്കി. അതേസമയം, നുപൂനെ പാർട്ടിയിൽ നിന്ന് സസ്പെഡ് ചെയ്തതായും പാർട്ടിയുടെ നിലപാടിന് വിരുദ്ധമായ അഭിപ്രായമാണ് നുപൂർ പ്രകടിപ്പിച്ചതെന്നും ബി.ജെ.പി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button