Latest NewsIndia

കുടുംബത്തിന് വധഭീഷണിയുണ്ടെന്ന് നൂപുര്‍ ശര്‍മ: കേസെടുത്ത് പൊലീസ്

ന്യൂഡല്‍ഹി: പ്രവാചക നിന്ദാ വിവാദത്തിന് പിന്നാലെ തനിക്കെതിരെ വധഭീഷണിയുണ്ടെന്ന് നൂപുര്‍ ശര്‍മയുടെ പരാതി. കുടുംബത്തിന്റെ സുരക്ഷയെക്കുറിച്ച് ആശങ്കയുണ്ടെന്നും തന്റെ വിലാസം പരസ്യമാക്കരുതെന്നും നൂപുര്‍ ശര്‍മ പറഞ്ഞു. പരാതിയെ തുടര്‍ന്ന് ഡല്‍ഹി പൊലീസ് കേസെടുത്തു. മതവികാരം വ്രണപ്പെടുത്തുക എന്നത് തന്റെ ഉദ്ദേശ്യമല്ലെന്ന് നൂപുര്‍ ശര്‍മ ട്വിറ്ററില്‍ ക്ഷമാപണം നടത്തിയിരുന്നു.

അതേസമയം, വിവാദത്തിന് പിന്നാലെ നൂപുര്‍ ശര്‍മയെ ബിജെപി സസ്‌പെന്‍ഡ് ചെയ്തിരുന്നു. മുസ്ലീം രാജ്യങ്ങളുടെ കൂട്ടായ്മയായ ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോഓപ്പറേഷന്‍(ഒ.ഐ.സി) നടത്തിയ പ്രസ്താവന കേന്ദ്ര സര്‍ക്കാര്‍ തള്ളിയിരുന്നു. ഇന്ത്യയില്‍ മതസ്വാതന്ത്ര്യം ഹനിക്കപ്പെട്ടുവെന്നും അത് സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മ പ്രസ്താവനയിറക്കിയിരുന്നു. ഇതിനെതിരെയാണ് ഇന്ത്യ വിമര്‍ശനമുന്നയിച്ചത്.

shortlink

Related Articles

Post Your Comments


Back to top button