Latest NewsUAENewsInternationalGulf

ആഫ്രിക്കൻ യുവതിയെ പീഡിപ്പിച്ചു: പ്രവാസി ഡ്രൈവർക്ക് ശിക്ഷ വിധിച്ച് കോടതി

ദുബായ്: ആഫ്രിക്കൻ യുവതിയെ പീഡിപ്പിച്ച പ്രവാസി ഡ്രൈവർക്ക് ശിക്ഷ വിധിച്ച് കോടതി. ജീവപര്യന്തം തടവ് ശിക്ഷയാണ് കോടതി വിധിച്ചത്. ദുബായ് ക്രിമിനൽ കോടതിയുടേതാണ് നടപടി.

Read Also: രാജ്യത്തെ ലോകത്തിനു മുന്നില്‍ നാണം കെടുത്തുന്ന അവസ്ഥയില്‍ എത്തിച്ചിരിക്കുകയാണ് സംഘപരിവാര്‍ ശക്തികൾ: മുഖ്യമന്ത്രി

ലിഫ്റ്റ് വാഗ്ദാനം ചെയ്താണ് ഡ്രൈവർ യുവതിയെ പീഡിപ്പിച്ചത്. 43 കാരനായ പ്രതി യുവതിയെ അയാളുടെ കമ്പനി വാഹനത്തിൽ അൽ ഐനിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് കൊണ്ടുപോയാണ് പീഡനത്തിനിരയാക്കിയത്. ഏഷ്യൻ സ്വദേശിയായ യുവാവാണ് യുവതിയെ പീഡിപ്പിച്ചത്.

യുവാവിന്റെ വാഗ്ദാനത്തിൽ മയങ്ങി യുവതി വാഹനത്തിൽ കയറി. കുറച്ചു ദൂരം പിന്നിട്ടപ്പോൾ പ്രതി വാഹനം റോഡരികിൽ നിർത്തി. ആളൊഴിഞ്ഞ സ്ഥലമാണെന്നും ലൈംഗികബന്ധത്തിലേർപ്പെടാൻ സമ്മതിക്കണമെന്നും ആവശ്യപ്പെട്ടു. എതിർത്തപ്പോൾ ബലമായി പീഡനത്തിനിരയാക്കിയതായി യുവതി പരാതിയിൽ പറയുന്നു.

Read Also: ബാറില്‍ മറ്റൊരു യുവതിക്കൊപ്പം കാമുകൻ, യാത്ര ട്രാക്ക് ചെയ്തത് ആപ്പിള്‍ എയര്‍ബാഗ് ഉപയോഗിച്ച്: കാര്‍ കയറ്റി കൊലപ്പെടുത്തി

shortlink

Related Articles

Post Your Comments

Related Articles


Back to top button