Latest NewsNewsSaudi ArabiaInternationalGulf

നുഴഞ്ഞു കയറ്റക്കാർക്ക് സഹായം ചെയ്യുന്നവർക്കെതിരെ കർശന നടപടി: മുന്നറിയിപ്പുമായി സൗദി

റിയാദ്: നുഴഞ്ഞു കയറ്റക്കാർക്ക് സഹായം ചെയ്യുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി സൗദി. നുഴഞ്ഞു കയറ്റക്കാർക്ക് രാജ്യത്തേക്കുള്ള പ്രവേശനം സുഗമമാക്കുന്ന രീതിയിൽ സഹായം നൽകിയാൽ 15 വർഷം വരെ തടവും പരമാവധി 10 ലക്ഷം റിയാൽ പിഴയും ലഭിക്കുമെന്നു സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Read Also: രാജ്യത്തെ ലോകത്തിനു മുന്നില്‍ നാണം കെടുത്തുന്ന അവസ്ഥയില്‍ എത്തിച്ചിരിക്കുകയാണ് സംഘപരിവാര്‍ ശക്തികൾ: മുഖ്യമന്ത്രി

അതേസമയം, ഒരാഴ്ച്ചക്കിടെ സൗദിയിൽ ഇഖാമ തൊഴിൽ നിയമങ്ങൾ അതിർത്തി സുരക്ഷാ ചട്ടങ്ങൾ എന്നിവ ലംഘിച്ച 13,702 പേർ അറസ്റ്റിലായി. മെയ് 26 മുതൽ ജൂൺ 1 വരെ രാജ്യത്തുടനീളം സുരക്ഷാ സേനയുടെ വിവിധ യൂണിറ്റുകൾ നടത്തിയ സംയുക്ത ഫീൽഡ് ക്യാംപെയ്നിനിടെയാണ് അറസ്റ്റ് നടന്നത്. 8,362 ഇഖാമ ലംഘകരും 3,513 അതിർത്തി സുരക്ഷാ ചട്ടങ്ങൾ ലംഘിച്ചവരും 1,827 തൊഴിൽ നിയമ ലംഘകരും അറസ്റ്റിൽ ഉൾപ്പെടുന്നു. 50 ശതമാനം യെമനികളും 41 ശതമാനം ഇത്യോപ്യക്കാരും 9 ശതമാനം മറ്റു രാജ്യക്കാരും ഇതിൽ ഉൾപ്പെടുന്നുണ്ട്.

Read Also: സമുദായത്തെ പ്രകോപിതരാക്കി കലാപങ്ങൾ സൃഷ്ടിക്കാൻ ശ്രമം, രാജ്യത്തിന്റെ പാരമ്പര്യത്തെ ലോകത്തിന് മുന്നിൽ തകർത്തു: മഅദനി

shortlink

Related Articles

Post Your Comments

Related Articles


Back to top button