Latest NewsNews

നഗര മധ്യത്തിൽ ശരീരാവശിഷ്ടങ്ങൾ അടങ്ങിയ ബാ​ഗ് കണ്ടെത്തി

ന്യൂഡൽഹി: ഡൽഹി നഗരത്തില്‍ മനുഷ്യന്റെ ശരീരാവശിഷ്ടങ്ങൾ അടങ്ങിയ ബാ​ഗ് പോലീസ് കണ്ടെത്തി. ഡൽഹി കല്യാൺപുരിയിലെ രാംലീല ഗ്രൗണ്ടിന് സമീപത്ത് നിന്നാണ് ബാ​ഗ്  കണ്ടെത്തിയത്.

പോലീസ് പട്രോളിങിനിടെ കല്യാണ്‍പുരി പ്രദേശത്ത് നിന്ന് ദുര്‍ഗന്ധം പരന്നതോടെയാണ് തിരച്ചില്‍ നടത്തിയത്. ശരീര ഭാഗങ്ങള്‍ മോര്‍ച്ചറിയിലേക്ക് മാറ്റി.

ശരീര ഭാഗങ്ങൾ ആരുടെയെന്ന് തിരിച്ചറിയാനുള്ള ശ്രമം തുടരുകയാണെന്ന് ഡൽഹി പോലീസ് വ്യക്തമാക്കി. കേസെടുത്ത്  അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button