ദുബായ്: കളഞ്ഞുകിട്ടിയ പണം കൃത്യമായി പൊലീസില്‍ ഏല്‍പ്പിച്ച് താരമായി യുവാവ്. ലിഫ്റ്റില്‍ നിന്ന് കളഞ്ഞുകിട്ടിയ 1,000,000 ദിര്‍ഹമാണ് ഇന്ത്യക്കാരനായ പ്രവാസി പൊലീസിന് കൈമാറിയിരുന്നത്. ഇത് ഏകദേശം രണ്ട് കോടി രൂപയിലധികം വരും. ഇന്ത്യക്കാരനായ പ്രവാസിയുടെ സത്യസന്ധതയ്ക്കുള്ള അംഗീകാരമായി പൊലീസ് സര്‍ട്ടിഫിക്കറ്റ് സമ്മാനിച്ചു.
Read Also: ഹജ്ജ് തീർത്ഥാടനം: ആദ്യ ദിവസം ലഭിച്ചത് മൂന്നു ലക്ഷത്തിലേറെ അപേക്ഷകളെന്ന് സൗദി അറേബ്യ
താരിഖ് മഹ്മൂദ് ഖാലിദ് എന്ന പ്രവാസിയാണ് പണം പൊലീസിലേല്‍പ്പിച്ച് ഇന്ത്യക്കാര്‍ക്കാകെ അഭിമാനമായത്. പ്രവാസി സമൂഹവും പൊലീസും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം കൂടി ഈ സംഭവം, ഓര്‍മ്മിപ്പിക്കുന്നുണ്ടെന്നും ദുബായ് പൊലീസ് പറഞ്ഞു. താരിഖിന്റെ പ്രവൃത്തിയില്‍ നിന്നും സമൂഹം നല്ല പാഠങ്ങള്‍ ഉള്‍ക്കൊള്ളണമെന്ന് ദുബായ് പൊലീസ് പറഞ്ഞു. പ്രവാസികളുടെ ഇത്തരം പ്രവൃത്തികളില്‍ അഭിമാനം കൊള്ളുന്നുവെന്നും അധികൃതര്‍ വ്യക്തമാക്കി.
Post Your Comments