KeralaLatest NewsNews

കെ.എസ്.ആർ.ടി.സിക്ക് ശമ്പള വിതരണത്തിനായി 30 കോടി രൂപ അനുവദിച്ച് സംസ്ഥാന സർക്കാർ

 

 

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിക്ക് ശമ്പള വിതരണത്തിനായി സംസ്ഥാന സർക്കാർ 30 കോടി രൂപ അനുവദിച്ചു. എന്നാല്‍, 30 കോടി മതിയാവില്ലെന്നാണ് കെ.എസ്.ആർ.ടി.സി മാനേജ്മെന്‍റിന്‍റെ നിലപാട്. സർക്കാർ അനുവദിച്ച 30 കോടി കൊണ്ട് ശമ്പള വിതരണം നടത്താൻ സാധിക്കില്ലെന്നും ശമ്പള വിതരണത്തിന് ആകെ 83 കോടി രൂപ വേണമെന്നും കെ.എസ്.ആർ.ടി.സി മാനേജ്മെന്‍റ് അറിയിച്ചു.

കഴിഞ്ഞ മാസം 193 കോടി രൂപ കെ.എസ്.ആർ.ടി.സിക്ക് വരുമാനമായി ലഭിച്ചിരുന്നു. ഇതിൽ, ഏറിയ പങ്കും പലിശ ഇനത്തിൽ തിരികെ അടക്കാനാണ് കെ.എസ്.ആർ.ടി.സിക്ക് വേണ്ടിവരുന്നത്. അതുകൊണ്ടു തന്നെ, കടുത്ത പ്രതിസന്ധിയിലാണെന്ന് കെ.എസ്.ആർ.ടി.സി മാനേജ്മെന്‍റ് വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button