Latest NewsIndia

‘ഇന്ത്യ ആഭ്യന്തര യുദ്ധത്തിലേക്ക് നീങ്ങുകയാണ്’: രൂക്ഷവിമർശനവുമായി ലാലുപ്രസാദ് യാദവ്

ന്യൂഡൽഹി: ഇന്ത്യ സാവധാനം ആഭ്യന്തര യുദ്ധത്തിലേക്ക് നീങ്ങുകയാണെന്ന ആരോപണവുമായി ലാലുപ്രസാദ് യാദവ്. രാജ്യത്ത് വർദ്ധിച്ചു വരുന്ന പണപ്പെരുപ്പവും തൊഴിലില്ലായ്മയ്ക്കും എതിരെ ഒരുമിച്ച് അണിനിരക്കാനും രാഷ്ട്രീയ ജനതാദൾ നേതാവ് ജനങ്ങളോട് ആവശ്യപ്പെട്ടു.

‘ബിജെപി പ്രവർത്തിക്കുന്നൊരു രീതി വച്ച് വിലയിരുത്തുമ്പോൾ, രാജ്യം സാവധാനം ആഭ്യന്തര യുദ്ധത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. രാജ്യത്ത് വർധിച്ചു വരുന്ന അഴിമതിയും തൊഴിലില്ലായ്മയും പണപ്പെരുപ്പവും നേരിടാനായി ഒരുമിക്കാനും അണിചേർന്നു പോരാടാനും ഞാൻ ഈ രാജ്യത്തെ ജനങ്ങളോട് ആഹ്വാനം ചെയ്യുന്നു’- ലാലു പ്രസാദ് യാദവ് പറഞ്ഞു. രാജ്യത്ത് പ്രഖ്യാപിതമായ അടിയന്തരാവസ്ഥ നിലനിൽക്കുന്നതായും അദ്ദേഹം ആരോപിച്ചു.

139.35 കോടി രൂപ നിയമവിരുദ്ധമായി ട്രഷറിയിൽ നിന്നും പിൻവലിച്ച കേസിൽ ജാമ്യം ലഭിച്ച ലാലു പ്രസാദ് യാദവ്, മതേതര ശക്തികളോട് ഒരുമിച്ചു പോരാടാനായി ആഹ്വാനം ചെയ്യുകയും ചെയ്തു. എന്ത് നേരിടേണ്ടി വന്നാലും ഒരിക്കലും പിന്മാറരുത് എന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button