Latest NewsKeralaNews

‘കല്യാണ വീട്ടിൽ കുപ്പിയെത്തിക്കാൻ കുഞ്ഞുമോളാണ് മിടുക്കി’, കേരളത്തിലുടനീളം മദ്യമൊഴുക്കുന്ന സംഘം പിടിയിൽ

തൃപ്പൂണിത്തുറ: കല്യാണ വീടുകൾ കേന്ദ്രീകരിച്ച് കേരളത്തിലുടനീളം മദ്യമൊഴുക്കുന്ന സംഘം പോലീസ് പിടിയിൽ. വീടുകൾ കേറിയിറങ്ങി ഓർഡർ എടുത്ത ശേഷം മാഹിയിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് മദ്യമെത്തിക്കുന്ന സംഘമാണ് അറസ്റ്റിലായിരിക്കുന്നത്.

Also Read:ഉച്ചഭക്ഷണ പദ്ധതിക്കായി ഗുണനിലവാരമുള്ള അരിയാണ് വിതരണം ചെയ്യുന്നത്: മന്ത്രി ജി.ആര്‍ അനില്‍

ആലപ്പുഴ കാവാലം പുത്തന്‍വീട്ടില്‍ കുഞ്ഞുമോള്‍ (43)​,​ പോത്തന്‍കാട് തണ്ണാട്ട് കാവ് എസ്. എന്‍. മന്‍സില്‍ നിജാസ് (33), മാവേലിക്കര ഈഴക്കടവ് കോയിക്കലേത്ത് വീട്ടില്‍ രാഹുല്‍ (24) ചെറുകോല്‍ക്കര ഇടശ്ശേരി വടക്കേതില്‍ വീട്ടില്‍ വൈഷ്ണവ് (19) എന്നിവരാണ് പിടിയിലായത്. കുഞ്ഞുമോളാണ് സംഘത്തിന്റെ ലീഡറെന്നാണ് പോലീസിന്റെ വിശദീകരണം.

അതേസമയം, പ്രതികളെ പിടികൂടുമ്പോൾ ഇവരുടെ പക്കൽ നിന്ന് 137.25 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യം പിടിച്ചെടുത്തു. കഴിഞ്ഞ ഒരു വര്‍ഷമായി ഇവര്‍ കേരളത്തില്‍ എല്ലാ ജില്ലകളിലും മദ്യവില്പന നടത്തുകയായിരുന്നുവെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button