KannurLatest NewsKeralaNattuvarthaNews

ലോട്ടറി വിൽപ്പനക്കാരന് ലോറിയിടിച്ച് ദാരുണാന്ത്യം

മുക്കാളിക്കരയിലെ മേനക്കണ്ടി ശ്രീധരനാണ് (60) മരിച്ചത്

ചൊക്ലി: ഇലക്ട്രിക് സ്കൂട്ടറിൽ ലോറിയിടിച്ച് ലോട്ടറി വിൽപ്പനക്കാരൻ മരിച്ചു. മുക്കാളിക്കരയിലെ മേനക്കണ്ടി ശ്രീധരനാണ് (60) മരിച്ചത്.

Read Also : വേനൽച്ചൂട് ഉയരുന്നു: തൊഴിലാളികൾക്ക് ജൂൺ 15 മുതൽ ഉച്ചവിശ്രമം അനുവദിക്കാൻ സൗദി

കണ്ണൂരിലെ മോന്താൽ പാലത്തിനടുത്ത് കുഴിച്ചാൽ പീടികക്കു സമീപത്തു വച്ചാണ് അപകടമുണ്ടായത്. അമിതവേഗതയിൽ വന്ന ലോറി സ്കൂട്ടറിന്‍റെ പിന്നിൽ ഇടിച്ച് തെറിപ്പിക്കുകയും ശ്രീധരന്‍റെ ശരീരത്തിലൂടെ കയറിയിറങ്ങുകയുമാണ് ഉണ്ടായത്. തുടർന്ന്, നിർത്താതെ പോയ ലോറി തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് കണ്ണൂർ പൊലീസ് അറിയിച്ചു.

മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button