Jobs & VacanciesLatest NewsNewsIndiaCareerGulfOmanEducation & Career

ഓമാനിലെ പ്രമുഖ സ്‌കൂളിൽ വിവിധ തസ്തികകളിൽ നിരവധി ഒഴിവുകൾ: വിശദവിവരങ്ങൾ

സുൽത്താനേറ്റ് ഓഫ് ഓമാൻ: ഓമനിലെ പ്രമുഖ സ്‌കൂളിൽ വിവിധ തസ്തികകളിൽ നിയമനത്തിന് ഒ.ഡി.ഇ.പി.സി അപേക്ഷ ക്ഷണിച്ചു. അസിസ്റ്റന്റ് പ്രിൻസിപ്പൽ (സ്ത്രീകൾ മാത്രം) തസ്തികയിൽ ഇംഗ്ലീഷ്, സയൻസ്, മാത്തമാറ്റിക്‌സ് എന്നീ വിഷയങ്ങളിലേതെങ്കിലുമുള്ള ബിരുദവും ബി.എഡും ആണ് യോഗ്യത.
സി.ബി.എസ്.ഇ/ ഐ.സി.എസ്.ഇ സ്‌കൂളുകളിൽ വൈസ് പ്രിൻസിപ്പളായി 5 വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടാവണം. പരമാവധി പ്രായം 48 വയസ്.

പ്രൈമറി ഇൻ-ചാർജ് (സ്ത്രീകൾ മാത്രം) തസ്തികയിൽ ഇംഗ്ലീഷ്, സയൻസ്, മാത്തമാറ്റിക്‌സ് എന്നീ വിഷയങ്ങളിലേതെങ്കിലുമുള്ള ബിരുദം, ബി.എഡ് അഥവാ മോണ്ടിസ്സോറി സർട്ടിഫിക്കറ്റ്, സി.ബി.എസ്.ഇ/ ഐ.സി.എസ്.ഇ സ്‌കൂളുകളിൽ ഇൻ-ചാർജ് ആയി 5 വർഷത്തെ പ്രവൃത്തിപരിചയം എന്നിവയാണ് യോഗ്യത. പരമാവധി പ്രായം 45 വയസ്.

‘യഥാര്‍ത്ഥ ഹിന്ദു മത വിശ്വാസികളുടെ അന്തകന്‍മാരാണ് ആര്‍.എസ്.എസും സംഘപരിവാറും’: റിജില്‍ മാക്കുറ്റി

ഫിസിക്‌സ് ടീച്ചർ തസ്തികയിലേക്ക് ഫിസിക്‌സിൽ ബിരുദാനന്തര ബിരുദവും ബി.എഡും, സി.ബി.എസ്.ഇ/ ഐ.സി.എസ്.ഇ സ്‌കൂളുകളിൽ ഹയർസെക്കണ്ടറി ക്ലാസുകളിൽ 5 വർഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത. എൻട്രൻസ് കോച്ചിങ്ങിലുള്ള പരിചയം അഭികാമ്യം. പരമാവധി പ്രായം 40 വയസ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button