KollamKeralaNattuvarthaLatest NewsNews

അമ്മയെ കെട്ടിയിട്ട് ക്രൂരമായി മർദ്ദിച്ച് മകൾ: കേസെടുത്ത് പോലീസ്

കൊല്ലം: മകള്‍ അമ്മയെ കെട്ടിയിട്ട് മര്‍ദ്ദിച്ചു. പത്തനാപുരം സ്വദേശി ലീലാമ്മയെയാണ് മകള്‍ ലീന വീട്ടുമുറ്റത്തെ തൂണില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് 3 മണിയോടെയാണ് സംഭവം നടന്നത്. വിഷയത്തിൽ ഇടപെട്ട വനിത പഞ്ചായത്ത് അംഗത്തിനെയും ലീന മര്‍ദ്ദിച്ചതായി ആരോപണം ഉയർന്നിട്ടുണ്ട്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

കഴിഞ്ഞ കുറേ നാളുകളായി വീടിന്റെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട്, അമ്മയും മകളും തമ്മിൽ ചില തർക്കങ്ങൾ നിലനിന്നിരിന്നുവെന്നും. അതേത്തുടർന്നുണ്ടായ സംഘർഷത്തിനിടെയാണ് ലീന മാതാവിനെ മർദ്ദിച്ചതെന്നും നാട്ടുകാർ പറയുന്നു. സംഘർഷത്തിനിടെ, വീടിനു പുറത്ത് കടക്കാനായി ശ്രമിക്കുന്ന ലീലാമ്മയെ മകൾ അകത്തേക്ക് വലിക്കുന്നതും ലീലാമ്മ ഗേറ്റിൽ പിടിച്ചുനിൽക്കുന്നതും പ്രചരിക്കുന്ന ദൃശ്യങ്ങളിൽ കാണാം.

പക്ഷിപ്പനി: മെക്‌സിക്കോയിൽ നിന്നുള്ള പക്ഷി, മുട്ട ഇറക്കുമതി നിരോധിച്ച് കുവൈത്ത്

പ്രശ്നത്തിൽ ഇടപെട്ട നാട്ടുകാരെയും ലീന അസഭ്യം പറഞ്ഞു. തുടർന്ന് വിഷയത്തിൽ ഇടപെട്ട മപഞ്ചായത്ത് അംഗം ആർഷയെയും ലീന മർദ്ദിച്ചതായാണ് ലഭ്യമായ വിവരം. സംഭവവുമായി ബന്ധപ്പെട്ട് പത്തനാപുരം പൊലീസ് കേസെടുത്തു. ഇതേതുടർന്ന് ലീന ആശുപത്രിയിൽ പ്രവേശിച്ചു. മർദ്ദനമേറ്റ മാതാവ് ലീലാമ്മയും ആശുപത്രിയിൽ ചികിത്സയിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button