Latest NewsNewsInternational

ഔദ്യോഗിക വസതിയിൽ മദ്യസൽക്കാരങ്ങൾ നടത്തി: ബോറിസ് ജോൺസൺ രാജിയിലേക്ക്?

ആദ്യ ലോക്ഡൗൺ കാലത്ത് ബോറിസ് ജോൺസന്റെ ഔദ്യോഗിക വസതിയിൽ അടക്കം മന്ത്രിഭവനങ്ങളിൽ ക്രിസ്മസ് പാർട്ടികൾ നടന്ന വിവരം കഴിഞ്ഞ വർഷാവസാനം പുറത്തറിഞ്ഞതോടെയാണ് വിവാ​ദങ്ങൾ തുടങ്ങിയത്.

ലണ്ടൻ: ലോക്ഡൗൺ കാലത്ത് പ്രധാനമന്ത്രിയുടെ വസതിയിലടക്കം മദ്യസൽക്കാരം നടത്തിയതിനെ തുടർന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസ​ന്റെ രാ​ജിയാവശ്യപ്പെട്ട് കൂടുതൽ എം.പിമാർ രം​ഗത്ത്. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലടക്കം ചട്ടം ലംഘിച്ച് മദ്യസൽക്കാരങ്ങൾ നടന്നതായി അന്വേഷണ കമ്മീഷൻ കണ്ടെത്തിയിതിന് പിന്നാലെയാണ് കനത്ത പ്രതിഷേധവുമായി കൺസർവേറ്റീവ് പാർട്ടിയിലെ 54 എം.പിമാർ രംഗത്തെത്തിയത്.

Read Also: ഹജ്ജ് തീർത്ഥാടനം: ആദ്യ ദിവസം ലഭിച്ചത് മൂന്നു ലക്ഷത്തിലേറെ അപേക്ഷകളെന്ന് സൗദി അറേബ്യ

അതേസമയം, രാജിയ്ക്ക് തയ്യാറല്ലെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺ പ്രതികരിച്ചു. വിഷയത്തിൽ ബോറിസ് ജോൺസൻ ക്ഷമാപണം നടത്തി. രാജ്യം ഒട്ടേറെ വെല്ലുവിളികൾ നേരിടുന്ന സാഹചര്യത്തിൽ രാജിവയ്ക്കില്ലെന്നാണു ജോൺസന്റെ നിലപാട്. ആദ്യ ലോക്ഡൗൺ കാലത്ത് ബോറിസ് ജോൺസന്റെ ഔദ്യോഗിക വസതിയിൽ അടക്കം മന്ത്രിഭവനങ്ങളിൽ ക്രിസ്മസ് പാർട്ടികൾ നടന്ന വിവരം കഴിഞ്ഞ വർഷാവസാനം പുറത്തറിഞ്ഞതോടെയാണ് വിവാ​ദങ്ങൾ തുടങ്ങിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button