Latest NewsKeralaNews

വിദ്വേഷ പ്രസംഗക്കേസില്‍ പി.സി ജോര്‍ജ് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകും

തിരുവനന്തപുരം: വിദ്വേഷ പ്രസംഗക്കേസില്‍ മുന്‍ എം.എല്‍.എ പി.സി ജോര്‍ജ് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകും. രാവിലെ 11 മണിക്ക് ഫോര്‍ട്ട് എ.സി ഓഫീസിലാണ് ഹാജരാകുക.

പി.സി ജോര്‍ജിന്റെ ജാമ്യം റദ്ദാക്കാന്‍ ഹൈക്കോടതിയെ സമീപിക്കണ്ടെന്നാണ് പോലീസിന്റെ തീരുമാനം. കഴിഞ്ഞ ആഴ്ച ഹാജരാകാന്‍ ഫോര്‍ട്ട് പോലീസ് പി.സി ജോര്‍ജിന് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍, ആരോഗ്യ പ്രശ്‌നങ്ങളും ത്യക്കാക്കര ഇലക്ഷനും ചൂണ്ടിക്കാട്ടിയാണ് പി.സി ഹാജരാകാതിരുന്നത്. ഇതോടെ, ജോര്‍ജിന് പോലീസ് വീണ്ടും നോട്ടീസ് നല്‍കി.

പോലീസിന് മുന്‍പില്‍ മൊഴി നല്‍കാന്‍ ഹാജരാകാതിരിക്കുന്നത് കോടതിയുടെ ജാമ്യ വ്യവസ്ഥകളുടെ ലംഘനമായി കാണേണ്ടി വരുമെന്ന് ഫോര്‍ട്ട് അസി. കമ്മീഷണര്‍ നല്‍കിയ നോട്ടീസില്‍ വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button