
തിരുവനന്തപുരം: ആലപ്പുഴയിൽ നടന്ന പോപ്പുലർ ഫ്രണ്ട് റാലിക്കിടെ ചെറിയ കുട്ടി ഉയർത്തിയ വർഗീയ മുദ്രാവാക്യം ഏറെ വിവാദങ്ങൾക്ക് വഴി തെളിച്ചിരുന്നു. മുദ്രാവാക്യം ഉയർത്തിയവരെ പോലീസ് അറസ്റ്റ് ചെയ്തതിനെതിരെ പോപ്പുകർ ഫ്രണ്ട് രംഗത്ത്. ഒരു ചെറിയ കുട്ടി വിളിച്ച മുദ്രാവാക്യത്തിന്റെ പേരിൽ പോലീസ് ആർ.എസ്.എസിന് വേണ്ടി ദാസിപ്പണി ചെയ്യുകയാണെന്ന് വിമർശിച്ചാണ് പോപ്പുലർ ഫ്രണ്ട് വീണ്ടും പ്രതിഷേധവുമായി രംഗത്ത് വന്നിരിക്കുന്നത്.
‘പോപുലര്‍ ഫ്രണ്ടിനെതിരായ പോലീസ് ഭീകരത അവസാനിപ്പിക്കുക’ എന്ന ആഹ്വാനവുമായി പോപ്പുലർ ഫ്രണ്ട് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് ബഹുജന മാർച്ച് നടത്തുകയായിരുന്നു. തീക്കൊള്ളി കൊണ്ട് തല ചൊറിഞ്ഞാൽ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന പ്രഖ്യാപനവും പോപ്പുലർ ഫ്രണ്ട് മാർച്ചിൽ നടത്തി. പിണറായി സർക്കാരിനെ വാക്കുകൾ കൊണ്ട് ആക്രമിച്ച പോപ്പുലർ ഫ്രണ്ടിന്റെ മാർച്ച് അക്രമാസക്തമായി. മാർച്ചിനിടയിൽ കണ്ണീർവാതക പ്രയോഗവും ലാത്തിച്ചാർജ്ജും നടത്തി പൊലീസ്.
ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരിൽ മുസ്ലിങ്ങളെ തിരഞ്ഞുപിടിച്ച് വേട്ടയാടുകയും ആർ.എസ്.എസിന് വേണ്ടി പോപ്പുലർ ഫ്രണ്ടിന്റെ പ്രവർത്തകരെ ആക്രമിക്കുകയാണെന്നും സംഘടന ആരോപിച്ചു. ‘അറവുകാരന്റെ അറവ് ശാലകള്‍ക്ക് മുന്നില്‍ കഴുത്ത് നീട്ടി നില്‍ക്കുന്ന അറവുമാടുകളെ നിങ്ങള്‍ കണ്ടിട്ടുണ്ടാകും. എന്നാല്‍, പോപ്പുലര്‍ ഫ്രണ്ടിന്റെ കുട്ടികള്‍ വേട്ടക്കാരുടെ മുന്നില്‍ ഗര്‍ജിക്കുന്ന പുലിക്കുട്ടികളാണ്’, പോപ്പുലര്‍ ഫ്രണ്ടിന്റെ സംസ്ഥാന സെക്രട്ടറി സി.എ.റഊഫ് പറഞ്ഞു.
Post Your Comments