ErnakulamLatest NewsKeralaNattuvarthaNews

‘യഥാര്‍ത്ഥ ഹിന്ദു മത വിശ്വാസികളുടെ അന്തകന്‍മാരാണ് ആര്‍.എസ്.എസും സംഘപരിവാറും’: റിജില്‍ മാക്കുറ്റി

കൊച്ചി: ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന മുഴുവന്‍ സംഘികളുടേയും വിസ ക്യാന്‍സല്‍ ചെയ്ത് തിരിച്ചയച്ചാല്‍ ഇന്ത്യയിലെ സംഘികൾ പാഠം പഠിക്കുമെന്ന് യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റ് റിജില്‍ ചന്ദ്രന്‍ മാക്കുറ്റി. ബി.ജെ.പി വക്താവിന്റെ പ്രവാചകനെതിരായ അപകീര്‍ത്തികരമായ പരാമര്‍ശത്തെ അപലപിച്ച് ഗള്‍ഫ് രാജ്യങ്ങള്‍ ഇന്ത്യക്കെതിരെ രംഗത്തെത്തിയതില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യ നശിക്കണമെന്നാഗ്രഹിക്കുന്നവരാണ് സംഘികളെന്നും അതിനുള്ള പണിയാണ് അവർ നടത്തി കൊണ്ടിരിക്കുന്നതെന്നും റിജില്‍ ചന്ദ്രന്‍ മാക്കുറ്റി തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ ആരോപിച്ചു.

റിജില്‍ ചന്ദ്രന്‍ മാക്കുറ്റിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;

തൊഴിൽ തട്ടിപ്പും വ്യാജ റിക്രൂട്ട്‌മെന്റും തടയൽ: ഓപ്പറേഷൻ ശുഭയാത്രയുമായി നോർക്ക
പ്രവാചകനിന്ദ നടത്തിയ സംഘികൾക്ക് എതിരെ ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്യുന്ന മുഴുവൻ സംഘികളുടെയും വിസ ക്യാൻസൽ ചെയ്ത് തിരിച്ച് അയച്ചാൽ ഇവിടുത്തെ ചാണകസംഘി ക്രിമികൾ പാഠം പഠിക്കും. ഹിന്ദുമതം ഒരിക്കലും ഒരു വിശ്വാസങ്ങളെയും അവഹേളിക്കുന്ന മതമല്ല. യഥാർത്ഥ ഹിന്ദു മത വിശ്വാസികളുടെ അന്തകൻമാരാണ് RSS ഉം സംഘപരിവാറും. ഇന്ത്യ നശിക്കണമെന്നാഗ്രഹിക്കുന്നവരാണ് സംഘികൾ. അതിനുള്ള പണിയാണ് ഇവറ്റകൾ നടത്തി കൊണ്ടിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button