News

‘ഗോഡ്സെയുടെ പേരില്‍ റോഡ്’: പോലീസ് കേസെടുത്തു, വിശദീകരണവുമായി മന്ത്രി

കര്‍ണാടക: മഹാത്മാഗാന്ധിയുടെ ഘാതകനായ നാഥുറാം ഗോഡ്സെയുടെ പേരില്‍ റോഡ് നിർമ്മിച്ച സംഭവം വിവാദത്തിൽ. കര്‍ണാടകയിലെ ഉഡുപ്പി ജില്ലയിലെ ബോലോ ഗ്രാമത്തില്‍ പുതിയതായി നിര്‍മ്മിച്ച റോഡിനാണ് ഗോഡ്‌സെയുടെ പേരിട്ട് സൈന്‍ ബോര്‍ഡും വെച്ചത്. നാട്ടുകാരാണ് ഗ്രാമപഞ്ചായത്ത് അധികൃതരെ വിവരമറിയിച്ചത്. തുടർന്ന്, സംഭവത്തില്‍ ഇടപെട്ട പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

സംഭവം വിവാദമായതോടെ ‘പദുഗിരി നാഥുറാം ഗോഡ്സെ റോഡ്’ എന്ന് എഴുതിയ ബോര്‍ഡ് പഞ്ചായത്ത് അധികൃതര്‍ നീക്കം ചെയ്തു. അതേസമയം, ഗോഡ്സെയുടെ പേരിലുള്ള ബോര്‍ഡിന്റെ ചിത്രം സമൂഹ മാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. ബോര്‍ഡ് സ്ഥാപിച്ചവരെ ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും സംഭവത്തിൽ അന്വേഷണം നടന്നു വരികയാണെന്നും പൊലീസ് അറിയിച്ചു.

നിയന്ത്രണം വിട്ട കാർ രണ്ട് ബൈക്കുകളിലും ഒരു സ്കൂട്ടറിലും ഇടിച്ച് അപകടം : യുവാവിന് ദാരുണാന്ത്യം

കര്‍ണാടക ഊര്‍ജ മന്ത്രി വി. സുനില്‍ കുമാറിന്റെ മണ്ഡലത്തിലാണ് സംഭവം നടന്നത്. ബോര്‍ഡ് സ്ഥാപിച്ചത് സര്‍ക്കാരോ പഞ്ചായത്ത് അധികൃതരോ അല്ലെന്നും ഈ പ്രവൃത്തികൾക്ക് പിന്നിൽ ചില കുബുദ്ധികളാണെന്നും മന്ത്രി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button