Latest NewsUAENewsInternationalGulf

വിവിധ എമിറേറ്റുകൾ സന്ദർശിച്ച് ജനങ്ങളുമായി കൂടിക്കാഴ്ച്ച നടത്തി യുഎഇ പ്രസിഡന്റ്

ദുബായ്: വിവിധ എമിറേറ്റുകൾ സന്ദർശിച്ച് ജനങ്ങളുമായി കൂടിക്കാഴ്ച്ച നടത്തി യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. ഭരണാധികാരികളുമായും വടക്കൻ എമിറേറ്റുകളിലെ ജനങ്ങളുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. പ്രസിഡന്റായി ചുമതലയേറ്റ ശേഷമുള്ള ആദ്യ സന്ദർശനമാണിത്.

Read Also: കെ.എസ്.ആർ.ടി.സിക്ക് ശമ്പള വിതരണത്തിനായി 30 കോടി രൂപ അനുവദിച്ച് സംസ്ഥാന സർക്കാർ

1820 മുതലുള്ള ചരിത്രമുള്ള ദെയ്ദ് കോട്ട, പ്രമുഖ വിനോദസഞ്ചാര കേന്ദ്രം കൂടിയായ ഖോർഫക്കാൻ അൽ റഫീസ അണക്കെട്ട്, ഫുജൈറയിലെയും റാസൽഖൈമയിലെയും കാർഷിക-പൈതൃക മേഖലകൾ എന്നിവിടങ്ങളിൽ അദ്ദേഹം സന്ദർശനം നടത്തി.

പുതിയ ഖോർഫക്കാൻ റോഡും അദ്ദേഹം സന്ദർശിച്ചു. ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽകാര്യ മന്ത്രിയുമായ ശൈഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ, ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ തുടങ്ങിയവരും അദ്ദേഹത്തെ അനുഗമിച്ചു.

Read Also: സമുദായത്തെ പ്രകോപിതരാക്കി കലാപങ്ങൾ സൃഷ്ടിക്കാൻ ശ്രമം, രാജ്യത്തിന്റെ പാരമ്പര്യത്തെ ലോകത്തിന് മുന്നിൽ തകർത്തു: മഅദനി

shortlink

Related Articles

Post Your Comments

Related Articles


Back to top button