CricketLatest NewsNewsSports

തന്റെ ഇഷ്ട ക്രിക്കറ്റ് താരത്തെ വെളിപ്പെടുത്തി ഹര്‍ദ്ദിക് പാണ്ഡ്യ

മുംബൈ: തന്റെ ഇഷ്ട ക്രിക്കറ്റ് താരത്തെ വെളിപ്പെടുത്തി ഇന്ത്യൻ താരം ഹര്‍ദ്ദിക് പാണ്ഡ്യ. വസീം ജാഫറിന്‍റെ കടുത്ത ആരാധകനാണ് ഹര്‍ദ്ദിക് പാണ്ഡ്യ. ജാക്ക് കാലിസ്, വിരാട് കോഹ്ലി, സച്ചിന്‍ ടെന്‍ഡുല്‍ക്കർ, വീരേന്ദര്‍ സെവാഗ് എന്നിവരെയെല്ലാം താന്‍ ഇഷ്‌ടപ്പെടുന്നുവെന്നും എല്ലാ ഇതിഹാസങ്ങളേക്കാള്‍ മുകളില്‍ വസീം ജാഫറിനെയാണ് എപ്പോഴും കാണുന്നുതെന്നും പാണ്ഡ്യ പറഞ്ഞു.

‘എല്ലാവരെയും പോലെ എനിക്കും ഫേവറേറ്റ് താരങ്ങളുണ്ട്. ജാക്ക് കാലിസ്, വിരാട് കോഹ്ലി, സച്ചിന്‍ ടെന്‍ഡുല്‍ക്കർ, വീരേന്ദര്‍ സെവാഗ് എന്നിവരെയെല്ലാം ഞാന്‍ ഇഷ്‌ടപ്പെടുന്നു. നിങ്ങൾക്ക് തിരഞ്ഞെടുക്കാൻ കഴിയാത്ത എത്രയോ മഹാന്മാരുണ്ട്. എന്നാലും എന്‍റെ ഫേവറേറ്റ് ക്രിക്കറ്റര്‍ സത്യത്തില്‍ വസീം ജാഫറാണ്. അദ്ദേഹത്തിന്‍റെ ബാറ്റിംഗ് കാണാന്‍ ഞാനിഷ്‌ടപ്പെട്ടിരുന്നു’.

‘എല്ലാ ഇതിഹാസങ്ങളേക്കാള്‍ മുകളില്‍ അദ്ദേഹത്തെ ഞാന്‍ എപ്പോഴും കാണുന്നു. ജാഫറിനെ അനുകരിക്കാന്‍ ശ്രമിച്ചെങ്കിലും ഒരിക്കല്‍പ്പോലും അദ്ദേഹത്തിന്‍റെ ക്ലാസ് എനിക്ക് കണ്ടെത്താനായില്ല’ ഹര്‍ദ്ദിക് പാണ്ഡ്യ പറഞ്ഞു. ഇന്ത്യന്‍ ബാറ്റിംഗിൽ വീരേന്ദര്‍ സെവാഗും സച്ചിന്‍ ടെന്‍ഡുല്‍ക്കറും രാഹുല്‍ ദ്രാവിഡും സൗരവ് ഗാംഗുലിയും വിവിഎസ് ലക്ഷ്‌മണും അടക്കിവാണ കാലത്തായിരുന്നു ജാഫറിന്‍റെ വരവും.

Read Also:- ഉറക്കം വരാന്‍ സഹായിക്കുന്ന ചില വഴികള്‍ ഇതാ..

ഇന്ത്യക്കായി 31 ടെസ്റ്റ് മത്സരങ്ങള്‍ കളിക്കാന്‍ വസീം ജാഫറിനായി. രണ്ട് ഇരട്ട സെഞ്ചുറികളും അഞ്ച് സെഞ്ചുറികളും 11 അര്‍ധ സെഞ്ചുറികളുമായി ജാഫര്‍ 1944 റണ്‍സ് നേടി. 2006ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ നേടിയ 212 റൺസാണ് ഉയര്‍ന്ന സ്‌കോര്‍. തൊട്ടടുത്ത വര്‍ഷം പാകിസ്ഥാനെതിരെ 202 റണ്‍സ് നേടി. 2007ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ കേപ്‌ടൗണില്‍ നേടിയ ശതകമാണ് ജാഫറിന്‍റെ ഏറ്റവും മികച്ച ഇന്നിംഗ്‌സുകളിലൊന്ന്.

shortlink

Related Articles

Post Your Comments

Related Articles


Back to top button