ErnakulamNattuvarthaLatest NewsKeralaNews

‘യുവനടൻ റോഷൻ മാത്യുവിനെ നായകനാക്കി പുതിയ ചിത്രം’: പ്രതികരണവുമായി പ്രിയദർശൻ

കൊച്ചി: യുവനടൻ റോഷൻ മാത്യുവിനെ നായകനാക്കി ഉടൻ തന്നെ പുതിയ ചിത്രം സംവിധാനം ചെയ്യുന്നു, എന്ന വാർത്തകളിൽ പ്രതികരിച്ച് സംവിധായകൻ പ്രിയദർശൻ. റോഷൻ മാത്യുവിനെ നായകനാക്കി സിനിമ ചെയ്യുന്നില്ലെന്നും ഇനി ചെയ്യുന്ന സിനിമ ഏതെന്ന് തീരുമാനിച്ചിട്ടില്ലെന്നും പ്രിയദർശൻ വ്യക്തമാക്കി.

മോഹൻലാൽ നായകനായി അഭിനയിച്ച ബിഗ് ബജറ്റ് ചിത്രം മരക്കാറിന് ശേഷം പ്രിയദർശൻ സംവിധാനം ചെയ്യുന്ന പുതിയ മലയാളം ചിത്രത്തിൽ റോഷൻ മാത്യു പ്രധാന കഥാപാത്രമാകുന്നുവെന്ന് ചില ഓൺലൈൻ മാദ്ധ്യമങ്ങളിൽ വാർത്ത വന്നിരുന്നു. ഈ വാർത്തയെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മനോരമ ഓൺലൈനിനോടാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.

സർക്കാർ ജോലി കിട്ടിയതിന് ഭാര്യയുടെ കൈ വെട്ടിക്കളഞ്ഞ് തൊഴിൽ രഹിതനായ ഭർത്താവ്

‘മലയാളത്തിലൊരു സിനിമ ചെയ്യണമെന്നുണ്ട്. എന്നാൽ അതിനെ നടന്മാരെയോ കഥയോ തീരുമാനിച്ചിട്ടില്ല. പല കഥകളും പരിഗണിക്കുന്നുണ്ടെന്നു മാത്രം. അതിനിടയിലാണ് റോഷൻ മാത്യുവുമായി ഉടൻ സിനിമ ചെയ്യുന്നുവെന്ന് ചില ഓൺലൈനുകളിൽ വാർത്ത വരുന്നത്. എന്റെ സിനിമ ഏതെന്നു ഞാൻ തന്നെ പറയും,’ പ്രിയദർശൻ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button