Latest NewsKeralaNews

ഓപ്പറേഷൻ സുതാര്യം: കർട്ടൻ ഇട്ട സർക്കാർ വാഹനങ്ങൾക്ക് താക്കീത് നൽകി പൊലീസ്

വാഹന ഉടമകൾക്ക്‌ ബോധവത്കരണം നൽകുന്നതിനൊപ്പം പിഴയും ചുമത്തി. 250 രൂപയാണ് ആദ്യം പിഴ.

തിരുവനന്തപുരം: വാഹനങ്ങളിൽ മോഡിഫിക്കേഷൻ വരുത്തുന്നതിനെതിരെ കർശന നിയമങ്ങൾ നടപ്പിലാക്കാനൊരുങ്ങി സംസ്ഥാന സർക്കാർ. സൺഫിലിമും കൂളിംഗ് ഫിലിമും ഒട്ടിച്ച വാഹനങ്ങൾക്കെതിരെയാണ് കർശന പരിശോധന. ‘ഓപ്പറേഷൻ സുതാര്യം’ എന്ന പേരിലാണ് പരിശോധന നിർബന്ധമാക്കിയത്. ഇതുവരെ നൂറിലധികം വാഹനങ്ങൾ നടപടി നേരിട്ടുവെന്നും തിരുവനന്തപുരത്ത് കർട്ടൻ ഇട്ട സർക്കാർ വാഹനങ്ങൾക്ക് താക്കീത് നൽകിയെന്നും അധികൃതർ വ്യക്തമാക്കി.

ഈ മാസം 14 വരെ പരിശോധന തുടരും. കൂളിങ് ഫിലിം, റ്റിന്റഡ് ഫിലിം, ബ്ലാക്ക് ഫിലിം എന്നിവയൊന്നും ഒട്ടിക്കാൻ പാടില്ല. നിലവിലെ നിയമം ദുർവ്യാഖ്യാനം ചെയ്ത് ആശയ കുഴപ്പം സൃഷ്ടിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് സ്‌പെഷ്യൽ ഡ്രൈവ് എം.വി.ഡി ആരംഭിച്ചത്.

Read Also: കുടുംബശ്രീയുടെ മറവില്‍ വന്‍ സാമ്പത്തിക തട്ടിപ്പ്: അംഗങ്ങൾക്ക് നഷ്ടമായത് 73 ലക്ഷം രൂപ

വാഹന ഉടമകൾക്ക്‌ ബോധവത്കരണം നൽകുന്നതിനൊപ്പം പിഴയും ചുമത്തി. 250 രൂപയാണ് ആദ്യം പിഴ. വീണ്ടും പിടിച്ചാൽ 1250 ആഴി പിഴ ഉയരും. നിയമനടപടികളും പിന്നാലെ ഉണ്ടാകും. സംസ്ഥാനത്ത് ഇത് വരെ നൂറിലധികം വാഹനങ്ങൾക്ക് സുതാര്യത്തിൽ പിടി വീണു. എറണാകുളത്ത് ഇതുവരെ 30 കേസുകൾ രജിസ്റ്റർ ചെയ്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button