Latest NewsNewsInternationalGulfQatar

ഗ്രീൻ ലൈനിൽ ഇന്നും നാളെയും സർവ്വീസ് ഉണ്ടാകില്ല: അറിയിപ്പുമായി ദോഹ മെട്രോ

ദോഹ: ദോഹ മെട്രോയുടെ ഗ്രീൻ ലൈനിൽ ഇന്നും നാളെയും സർവ്വീസ് ഉണ്ടാകില്ല. മെട്രോ ട്രെയിൻ സേവനങ്ങൾക്ക് പകരമായി ബസ് ഉപയോഗിച്ചുള്ള യാത്രാ സേവനങ്ങൾ നൽകുമെന്ന് ഖത്തർ റെയിൽ അറിയിച്ചു. മെട്രോയ്ക്ക് പകരമുള്ള ലിങ്ക് ബസുകൾ അൽബിദ സ്റ്റേഷനും അൽറിഫ മാൾ ഓഫ് ഖത്തർ സ്റ്റേഷനും ഇടയിൽ ഓരോ 10 മിനിറ്റിലും സർവ്വീസ് നടത്തുമെന്ന് അധികൃതർ വ്യക്തമാക്കി.

Read Also: എന്റെ പിതാവ് മരിച്ചിട്ടില്ല, അദ്ദേഹത്തോട് അല്‍പ്പം ദയ കാണിക്കൂ, ജയശങ്കറിനോടും വിനു.വി. ജോണിനോടും കെ.ടി ജലീല്‍

വൈറ്റ് പാലസ് സ്റ്റേഷൻ ഒഴികെയുള്ള എല്ലാ സ്റ്റോപ്പുകളിലും ലിങ്ക് ബസുകൾ നിർത്തും. റെഡ് ലൈനിൽ അൽ മൻസൂറയ്ക്കും അൽ ദോഹ അൽ ജദീദയ്ക്കും ഇടയിൽ ഓരോ 10 മിനിറ്റിലും ലിങ്ക് ബസുകൾ സർവ്വീസ് നടത്തുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.

Read Also: ‘ഷാജ് കിരൺ ഡ്രാമ ഹീറോ, അയാളെ നേരത്തെ തന്നെ അറിയാം’: ഷാജ് കിരണിനെ ട്രാപ്പ് ചെയ്യാൻ ഉദ്ദേശമില്ലായിരുന്നുവെന്ന് സ്വപ്ന

shortlink

Related Articles

Post Your Comments

Related Articles


Back to top button