KeralaLatest NewsNews

തിരുവനന്തപുരത്ത് വീണ്ടും കഞ്ചാവ് സംഘത്തിൻ്റെ ആക്രമണം

 

 

തിരുവനന്തപുരം: തിരുവനന്തപുരത്ത് കഞ്ചാവ് സംഘം കടയുടമയെ കടയിൽ കയറി വെട്ടി. കള്ളിക്കാട് ജംഗ്ഷനിൽ ഫ്രൂട്ട്സ് സ്റ്റാൾ നടത്തുന്ന രാജനെയാണ് ഒരു സംഘം വെട്ടി പരുക്കേൽപ്പിച്ചത്.

ഫ്രൂട്ട്സ് വാങ്ങാനെത്തിയ ഇവർ കടയുടമയുമായി വാക്കുതർക്കം ഉണ്ടാവുകയായിരുന്നു.

ഇതേ തുടര്‍ന്നാണ്, ഉടമയെ കൈയ്യിലുണ്ടായിരുന്ന വടിവാളുകൊണ്ട് ഇവര്‍ വെട്ടിയത്. പരുക്കേറ്റ കടയുടമ ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളജിലാണ്. സംഭവവുമായി ബന്ധപ്പെട്ട് ഒരു പ്രതി പിടിയിലായി.

രാജീവ് എന്നയാളാണ് പിടിയിലായത്. പോലീസിനെ ആക്രമിച്ച സംഭവത്തിലെ ഒന്നാം പ്രതിയാണ് ഇയാൾ.

shortlink

Related Articles

Post Your Comments


Back to top button