Latest NewsUAENewsInternationalQatar

വ്യാജ ഉത്പന്നം വിറ്റു: 12 ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾക്കെതിരെ നടപടിയുമായി ഖത്തർ

ദോഹ: രാജ്യാന്തര ബ്രാൻഡുകളുടെ പേരിൽ വ്യാജ ഉത്പന്നങ്ങൾ വിറ്റഴിച്ച 12 ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾക്കെതിരെ നടപടി സ്വീകരിച്ച് ഖത്തർ. വാണിജ്യ-വ്യവസായ മന്ത്രാലയമാണ് നടപടി സ്വീകരിച്ചതെന്ന് അധികൃതർ വ്യക്തമാക്കി. ആഭ്യന്തര മന്ത്രാലയത്തിലെ സാമ്പത്തിക-സൈബർ കുറ്റകൃത്യ പ്രതിരോധ വകുപ്പിന്റെ സഹകരണത്തോടെയാണ് ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾക്കെതിരെ നടപടി സ്വീകരിച്ചത്.

Read Also: മോദി പട്ടിയെപ്പോലെ മരിക്കുമെന്ന് കോൺഗ്രസ് നേതാവ് ഷെയ്ഖ് ഹുസൈൻ: പരാമർശം ഇഡിക്കെതിരായ പ്രതിഷേധത്തിനിടെ

ഉപഭോക്തൃ സംരക്ഷണ നിയമത്തിലെ വ്യവസ്ഥകളുടെ ലംഘനമാണ് ഇത്തരം നടപടികളെന്ന് അധികൃതർ ചൂണ്ടിക്കാട്ടി. രാജ്യത്തെ ജനങ്ങൾ ബൗദ്ധിക സ്വത്തവകാശ നിയമവ്യവസ്ഥകൾ പാലിക്കണമെന്നും അവകാശങ്ങളെ ലംഘിക്കുന്ന പ്രവർത്തനങ്ങൾ നടത്തുന്നത് ശിക്ഷാർഹമാണെന്നും അധികൃതർ കൂട്ടിച്ചേർത്തു.

Read Also: ‘ഞങ്ങളുടേത് ഉപ്പിലിട്ട ഇറച്ചിയായിരുന്നു’: റിയാസിന്റെ വിവാഹ വാര്‍ഷിക പോസ്റ്റിന് മറുപടിയുമായി ചാണ്ടി ഉമ്മൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button