KeralaLatest NewsNews

മന്ത്രിസഭാ യോഗം ഇന്ന്: കോവിഡ് പ്രതിരോധ നടപടികൾ ചര്‍ച്ചയാവും

 

 

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധങ്ങൾ കനക്കുന്നതിനിടയിൽ ഇന്ന് മന്ത്രിസഭാ യോഗം ചേരും. കോവിഡ് കേസുകൾ സംസ്ഥാനത്ത് ഉയരുന്ന സാഹചര്യത്തിൽ,  പ്രതിരോധ നടപടി യോഗത്തില്‍ തീരുമാനിക്കും.

വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരെ നടന്ന പ്രതിഷേധവും മന്ത്രിസഭാ യോ​ഗത്തിൽ ചർച്ചയായേക്കും. ബാലാവകാശ കമ്മീഷൻ അംഗങ്ങളുടെ നിയമനം മന്ത്രിസഭാ യോ​ഗത്തിന്റെ പരി​ഗണനയ്ക്ക് വരും.

വഴിയിൽ നിന്ന് ഇപി പ്രതിരോധം തീർത്തെന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കിയത്. തൻറെ നേർക്ക് വന്നവരെ തടഞ്ഞത് ജയരാജൻ ആണെന്ന് മുന്നണി യോഗത്തിൽ മുഖ്യമന്ത്രി വ്യക്തമാക്കി.അതിനിടെ സ്വർണ്ണക്കടത്ത് വിവാദം വിശദീകരിക്കാൻ എൽ.ഡി.എഫ് ജില്ലകളിൽ വിശദീകരണ യോഗങ്ങളും റാലികളും നടത്തും. ഈ മാസം 21 മുതലാണ് യോഗങ്ങൾ നടത്തുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button