KottayamKeralaNattuvarthaLatest NewsNews

ക​​ശാ​​പ്പി​​നു നി​​ർ​​ത്തി​​യി​​രു​​ന്ന അ​​റ​​വു​​മാ​​ടു​​ക​​ൾ മോ​​ഷ​​ണം പോ​​യ​​താ​​യി പ​​രാ​​തി

ഇ​​റ​​ച്ചി​​വെ​​ട്ടു​​കാ​​ര​​നാ​​യ ഗാ​​ന്ധി​​ന​​ഗ​​ർ സ്വ​​ദേ​​ശി ബേ​​ബി​​യു​​ടെ ​​രണ്ടു ല​​ക്ഷം രൂ​​പ​​യി​​ല​​ധി​​കം വി​​ല​​യു​​ള്ള​​ മൂന്ന് മാടുകളാണ് മോഷണം പോയത്

ഗാ​​ന്ധി​​ന​​ഗ​​ർ: ക​​ശാ​​പ്പി​​നു നി​​ർ​​ത്തി​​യി​​രു​​ന്ന അ​​റ​​വു​​മാ​​ടു​​ക​​ൾ മോ​​ഷ​​ണം പോ​​യ​​താ​​യി പ​​രാ​​തി. ഇ​​റ​​ച്ചി​​വെ​​ട്ടു​​കാ​​ര​​നാ​​യ ഗാ​​ന്ധി​​ന​​ഗ​​ർ സ്വ​​ദേ​​ശി ബേ​​ബി​​യു​​ടെ ​​രണ്ടു ല​​ക്ഷം രൂ​​പ​​യി​​ല​​ധി​​കം വി​​ല​​യു​​ള്ള​​ മൂന്ന് മാടുകളാണ് മോഷണം പോയത്.

ക​ഴി​ഞ്ഞ ചൊ​​വ്വാ​​ഴ്ച രാ​​ത്രി​​യി​​ൽ ആണ് സംഭവം. ഗാ​​ന്ധി​​ന​​ഗ​​ർ ക​​വ​​ല​​യ്ക്കു സ​​മീ​​പ​​മു​​ള്ള ഒ​​ഴി​​ഞ്ഞ പു​​ര​​യി​​ട​​ത്തി​​ലാ​​ണ് അ​​റ​​വു​​മാ​​ടു​​ക​​ളെ കെ​​ട്ടു​​ന്ന​​ത്. ഈ ​​സ്ഥ​​ല​​ത്തി​​നു ചു​​റ്റു​​മ​​തി​​ലും വാ​​തി​​ലും ഉ​​ള്ള​​താ​​ണ്. ജീ​​വ​​ന​​ക്കാ​​ർ ഗേ​​റ്റ് പൂ​​ട്ടി പോ​​യ​​തി​​നു​​ശേ​​ഷം മ​​തി​​ൽ ത​​ക​​ർ​​ത്ത് അ​​ക​​ത്തു ക​​യ​​റി​​യ മോ​​ഷ്ടാ​​ക്ക​​ൾ അ​​റ​​വു​​മാ​​ടു​​ക​​ളു​​മാ​​യി ക​​ട​​ന്നു ക​​ള​​യു​​ക​​യാ​​യി​​രു​​ന്നു.

Read Also : ബൈ​ക്കി​ൽ നി​ന്നും വീ​ണ് അപകടം : പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന​യാ​ൾ മ​രി​ച്ചു

റെ​​യി​​ൽ​​വേ ലൈ​​നി​​ലൂ​​ടെ അ​​ടി​​ച്ചി​​റ ഭാ​​ഗ​​ത്തേ​​ക്ക് എ​​ത്തി​​ച്ച​​ശേ​​ഷം മാ​​ടു​​ക​​ളെ വാ​​ഹ​​ന​​ത്തി​​ൽ ക​​ട​​ത്തി​​യ​​താ​​യാ​​ണ് സൂചന. സ​​മീ​​പ​​ത്തു​​ള്ള പു​​ര​​യി​​ട​​ത്തി​​ൽ​നി​​ന്നി​​രു​​ന്ന മാ​​ടു​​ക​​ളെ നി​​രീ​​ക്ഷി​​ക്കാ​​ൻ സി​​സി​​ടി​​വി കാ​​മ​​റ​​ക​​ൾ സ്ഥാ​​പി​​ച്ചി​​ട്ടു​​ള്ള​​തി​​നാ​​ൽ ഇ​​വി​​ടെ​​ നി​​ന്നും മാ​​ടു​​ക​​ളെ മോ​​ഷ്ടി​​ച്ചി​​ല്ല.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button