Latest NewsArticleNews

മഴക്കാടുകൾ പ്രകൃതിയുടെ ഏറ്റവും വിലപിടിപ്പുള്ള സമ്പത്ത്: അറിയാം മഴക്കാടുകളെക്കുറിച്ച്

ലോകത്തിലെ ഏറ്റവും വലിയ മഴക്കാട് അമസോൺ വനമാണ്

ആവാസ വ്യവസ്ഥയുടെ അവിഭാജ്യ ഘടകമാണ് മഴക്കാടുകൾ. ഉഷ്ണമേഖലാ പ്രദേശത്ത് കാണപ്പെടുന്ന നിത്യഹരിത വനങ്ങളാണ് മഴക്കാടുകൾ എന്ന് യുണൈറ്റഡ് നേഷൻസ് എൻവിറോൺമെന്റ് പ്രോഗ്രാമിന്റെ വേൾഡ് കൺസർവേഷൻ മോണിറ്ററിങ് സെന്റർ നിർവചിക്കുന്നു. ഭൂമിയുടെ നിലനിൽപ്പിന് അത്യന്താപേക്ഷിതമായ മഴക്കാടുകളുടെ സംരക്ഷണത്തെക്കുറിച്ചു ബോധവത്കരണം നടത്താനും ലോകമെമ്പാടുമുള്ള മനുഷ്യരിൽ അവബോധം വളർത്തുന്നതിനുമായി ജൂൺ 22 ലോക മഴക്കാടുകളുടെ ദിനമായി ആചരിക്കുന്നു. പ്രകൃതിയുടെ ഏറ്റവും വിലപിടിപ്പുള്ള സമ്പത്തുകളിലൊന്നായ മഴക്കാടുകളെ സംരക്ഷിക്കാൻ ജൂൺ 22 എന്ന ദിനം നീക്കിവച്ചത് 2017 മുതലാണ്.

ലോകത്തിലെ ഏറ്റവും വലിയ മഴക്കാട് അമസോൺ വനമാണ്. ലോകത്തിലെ ആകെ ജന്തു- സസ്യജാലങ്ങളുടെ പകുതിയും വസിക്കുന്നത് മഴക്കാടുകളിലാണ്. ജീവന്‍റെ നിലനിൽപ്പിൽ നിർണായകമായ മഴക്കാടുകൾ അനുദിനം ചുരുങ്ങിക്കൊണ്ടിരിക്കുന്നു. ദിവസം 40 ഫുട്ബോൾ ഗ്രൗണ്ടിനു സമാനമായ വിസ്തൃതിയിലാണ് മഴക്കാടുകൾ നഷ്ടമാകുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

read also: പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഇനി ഓൺലൈനായി ലഭിക്കും: അറിയിപ്പുമായി ഒമാൻ

റെയിൻ ഫോറസ്റ്റ് പാർട്ണർഷിപ്പ് എന്നു വിളിക്കുന്ന ഗ്രൂപ്പുകളുടെ പരിശ്രമത്തിലൂടെയും സഹകരണത്തിലൂടെയുമാണ് മഴക്കാടുകളുടെ സംരക്ഷണത്തിനായി ജൂൺ 22 തിരഞ്ഞെടുത്തത്. പ്രകൃതിക്ക് ദോഷകരമായ കാർബൺ ഡൈ ഓക്സൈഡ് ഉൾപ്പെടെയുള്ള വാതകങ്ങൾ ആഗിരണം ചെയ്യുകയും ശുദ്ധജലം, ശുദ്ധവായു തുടങ്ങിയ നിരവധി വിഭവങ്ങൾ നമുക്ക് പ്രദാനം ചെയ്യുകയും ചെയ്യുന്ന മഴക്കാടുകൾ ലോകത്തിന്‍റെ ശ്വാസകോശമാണ്. അവയോടു നന്ദിയുള്ളവരാകുക എന്നതാണ് നമ്മൾ ചെയ്യേണ്ട പ്രധാന കാര്യത്തെ.

നിർമാണപ്രവർത്തനങ്ങൾക്കും മറ്റുമായി മരങ്ങൾ മുറിച്ചു മാറ്റാറുണ്ട്. അതിൽ നിന്നും മഴക്കാടുകളെ ഒഴിവാക്കുക. അമസോൺ, കോംഗോ, ന്യൂഗിനിയ-ഓസ്ട്രേലിയ, സണ്ടലാൻഡ്, ഇന്തോബർബമ, മെസോഅമെരിക്ക, വല്ലസിയ, പശ്ചിമാഫ്രിക്കയിലെ ഗിനിയ വനം, അറ്റ്ലാന്‍റിക് വനം, ചോക്കോ എന്നിങ്ങനെ പത്തു വലിയ മഴക്കാടുകളുണ്ട് ലോകത്ത്. ഇന്ത്യയ്ക്കു സ്വന്തമായി മൂന്നു മഴക്കാടുകളാണ് ഉള്ളത്. ആൻഡമാൻ- നിക്കോബാർ, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിലും സഹ്യപർവത വനമേഖലയിലുമാണ് ഇന്ത്യയിലെ മഴക്കാടുകൾ. ഇവയെ സംരക്ഷിച്ചു നിർത്തി പ്രകൃതിയുടെയും നമ്മുടെയും ജീവൻ നിലനിർത്താം

shortlink

Post Your Comments


Back to top button