Latest NewsNewsIndia

ഭാര്യയേയും മൂന്ന് കുട്ടികളേയും കിണറ്റിലേയ്ക്ക് തള്ളിയിട്ട് ഭര്‍ത്താവ്: മൂന്ന് കുട്ടികളും മരണത്തിന് കീഴടങ്ങി

മൂന്ന് കുട്ടികളേയും ഭാര്യയേയും കിണറ്റിലേയ്ക്ക് തള്ളിയിട്ട് ഭര്‍ത്താവ്, കുട്ടികള്‍ മരണത്തിന് കീഴടങ്ങി

മംഗളൂരു: ഭാര്യയേയും മൂന്ന് കുട്ടികളേയും കിണറ്റിലേക്ക് തള്ളിയിട്ട് ഭര്‍ത്താവ്. സംഭവത്തില്‍ കുട്ടികള്‍ കൊല്ലപ്പെട്ടു. മുല്‍കിയിലെ പത്മാനൂരിലാണ് സംഭവം. ഭാര്യ ലക്ഷ്മി അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. രശ്മിത (13), ഉദയ് (11), ദീക്ഷിത് (നാല്) എന്നിവരാണ് മരിച്ചത്. സംഭവത്തില്‍ ഭര്‍ത്താവ് ഹിതേഷ് ഷെട്ടിഗറിനെ (42) പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടികള്‍ സ്‌കൂളില്‍ നിന്ന് മടങ്ങുമ്പോഴാണ് സംഭവമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

Read Also: മദ്യ ലഹരിയിൽ ഗതാഗത നിയമങ്ങൾ ലംഘിച്ചു: പ്രവാസിയ്ക്ക് ശിക്ഷ വിധിച്ച് യുഎഇ കോടതി

പോലീസ് പറയുന്നത് ഇങ്ങനെ,

വീട്ടില്‍ ആരുമില്ലാത്ത സമയത്ത് ഹിതേഷ് കുട്ടികളെ കിണറ്റിലേയ്ക്ക് തള്ളുകയായിരുന്നു. പുറത്തുപോയ ഭാര്യ വൈകുന്നേരം 5.30 ഓടെ തിരിച്ചെത്തി, കുട്ടികളെ കാണാത്തതിനെ തുടര്‍ന്ന് അവരെ അന്വേഷിക്കാന്‍ തുടങ്ങി. കുട്ടികള്‍ എവിടെയെന്ന് ഭര്‍ത്താവിനോട് ചോദിച്ചപ്പോള്‍ അയാള്‍ കിണര്‍ കാണിച്ചുകൊടുത്തു. യുവതി കിണറ്റിനരികിലേക്ക് ഓടിയെത്തിയപ്പോള്‍ കുട്ടികള്‍ ജീവന് വേണ്ടി മല്ലിടുന്നത് കണ്ടു. യുവതി ഉറക്കെ നിലവിളിച്ചപ്പോള്‍ പ്രതി അവരേയും കിണറ്റിലേയ്ക്ക് എറിയുകയും തുടര്‍ന്ന്, സ്വയം ചാടുകയും ചെയ്യുകയായിരുന്നു.

സംഭവമറിഞ്ഞ് ഓടിയെത്തിയ അയല്‍വാസികള്‍ ഭാര്യയേയും ഭര്‍ത്താവിനേയും രക്ഷപ്പെടുത്തി. കുട്ടികളെ കിണറ്റില്‍ നിന്ന് പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. സാമ്പത്തിക പ്രതിസന്ധിയാണ് കടുത്ത നടപടിക്ക് പ്രേരിപ്പിച്ചതെന്നാണ് സംശയിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button