Latest NewsIndia

കശ്‍മീരികളുടെ ശക്തി കെടുത്തുന്നു, ദുർബലരാക്കുന്നു: കേന്ദ്രസർക്കാരിനെതിരെ മെഹബൂബ മുഫ്തി

ശ്രീനഗർ: ജമ്മുകശ്മീരിലെ ജനതയുടെ ശക്തി പരിപൂർണ്ണമായി ഊറ്റിക്കളയാൻ വേണ്ടി സകല മാർഗങ്ങളും പ്രയോഗിക്കപ്പെടുന്നുവെന്ന് പിഡിപി നേതാവ് മെഹബൂബ മുഫ്തി. കേന്ദ്രസർക്കാർ കശ്മീരി ജനതയെ ദുർബലരാക്കുകയാണെന്നും അവർ ആരോപിച്ചു.

‘കേന്ദ്രസർക്കാർ കശ്മീരി ജനതയെ ദുർബലരാക്കുകയാണ്. എല്ലാതരത്തിലും ഇവിടുത്തെ യുവത്വത്തിന്റെ ശക്തി ചോർത്തിക്കളയുകയാണ് കേന്ദ്രസർക്കാർ. ജനതയേക്കാളുപരി സായുധസേനകൾക്കാണ് കശ്മീരിനെ മണ്ണിൽ അവകാശവും അധികാരവും.’ മുഫ്തി പറയുന്നു.

Also read:ഭ്രൂണഹത്യയും നിയമങ്ങളും : ഇന്ത്യൻ നീതിന്യായ വ്യവസ്ഥ ഭ്രൂണഹത്യയെ നിർവചിക്കുന്നത് ഇപ്രകാരം

യുവാക്കളോട് ഭീകര പ്രവർത്തനത്തിൽ നിന്നും വിട്ടു നിൽക്കാൻ മുഫ്തി ആവശ്യപ്പെട്ടു. കശ്മീരിലെ എല്ലാ വികസന പ്രവർത്തനങ്ങളുടെയും കരാർജോലികൾ അന്യസംസ്ഥാന തൊഴിലാളികൾക്ക് നൽകുന്നുവെന്നും, കശ്മീരികൾ തൊഴിലില്ലാതെ വലയുകയാണെന്നും അവർ ചൂണ്ടിക്കാട്ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button