News

തെളിവുകൾ പുറത്തുവിടും: മുഖ്യമന്ത്രിയുടെ മകളെ കുറിച്ചുള്ള ആരോപണത്തിൽ ഉറച്ചു നിൽക്കുന്നുവെന്ന് മാത്യു കുഴൽനാടൻ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകളെ കുറിച്ചുള്ള ആരോപണത്തിൽ ഉറച്ചു നിൽക്കുന്നതായി മൂവാറ്റുപുഴ എം.എൽ.എ മാത്യു കുഴൽനാടൻ. ആവശ്യമെങ്കിൽ തെളിവുകൾ പുറത്തുവിടുമെന്നും അദ്ദേഹം വ്യക്തമാക്കി. നിയമസഭയിലെ ചർച്ചയ്ക്കുള്ള മറുപടിക്കിടെ, തൻറെ പേരെടുത്ത് പറഞ്ഞുള്ള മുഖ്യമന്ത്രിയുടെ പരാമർശത്തിന് പിന്നാലെയാണ് മാത്യു കുഴൽനാടൻറെ പ്രതികരണം.

‘സ്വർണക്കടത്ത് കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്നാരോപിച്ച്, പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിൻറെ ചർച്ചയ്ക്കിടയിൽ, മുഖ്യമന്ത്രിയുടെ മകൾക്കെതിരെ നടത്തിയ ആരോപണങ്ങളിൽ താൻ ഉറച്ചുനിൽക്കുന്നു. പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്‌സ് എന്ന കമ്പനിയാണ് സ്വപ്നയെ നിയമിച്ചത്. പി.എസ്.സി. ഉദ്യോഗാർത്ഥികൾ സമരം ചെയ്യുമ്പോൾ, ഒന്നര ലക്ഷം രൂപ ശമ്പളം നൽകിയാണ് സ്വപ്നയെ പി.ഡബ്ല്യു.സി. നിയമിച്ചത്,’ മാത്യു കുഴൽനാടൻ പറഞ്ഞു.

അന്താരാഷ്ട്ര സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭക വാരാഘോഷ പരിപാടി

മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിയായ എക്‌സാലോജിക്കിൻ്റെ വെബ്‌സൈറ്റിൽ, ജെയ്ക്ക് ബാലകുമാർ തനിക്ക് മെന്ററെ പോലെയാണെന്ന് വീണ കുറിച്ചിരുന്നു. പി.ഡബ്ല്യു.സി. ഡയറക്ടറായിരുന്നു ബാലകുമാർ. എന്നാൽ, വിവാദങ്ങൾ ഉയർന്ന് വന്നപ്പോൾ വെബ്‌സൈറ്റ് അപ്രത്യക്ഷമായി. കുറച്ച് കാലം കഴിഞ്ഞ് വീണ്ടും വെബ്‌സൈറ്റ് പ്രത്യക്ഷപ്പെട്ടപ്പോൾ ബാലകുമാറിനെ കുറിച്ചുള്ള വാക്യങ്ങൾ വീണ മാറ്റിയിരുന്നു. വീണയോടുള്ള എല്ലാ ബഹുമാനവും നിലനിർത്തിയാണ് ഇക്കാര്യം പറയുന്നത്,’ മാത്യൂ കുഴൽനാടൻ വ്യക്തമാക്കി.

അതേസമയം, മകളെ കുറിച്ചുള്ള മാത്യൂ കുഴൽനാടന്റെ ആരോപണത്തിന്, നിയമസഭയിൽ ക്ഷുഭിതനായാണ് മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി നൽകിയത്. ‘മകളെ പറ്റി പറഞ്ഞാൽ ഞാൻ കിടുങ്ങിപ്പോകുമോ?… വെറുതെ വീട്ടിൽ കഴിയുന്ന ആളുകളെ വരെ ആക്ഷേപിക്കരുത്… വേണ്ടാത്ത കാര്യങ്ങൾ പറയാനാണോ സഭാവേദി?…’ എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button