Latest NewsInternational

യുഎസ്- മെക്സിക്കോ മനുഷ്യക്കടത്ത്: ട്രക്കിനുള്ളിൽ 40 പേർ മരിച്ച നിലയിൽ

സാൻ അന്റോണിയോ: ട്രക്കിനുള്ളിൽ 40 പേരെ മരിച്ച നിലയിൽ കണ്ടെത്തിയതായി അമേരിക്കൻ പോലീസ്. യുഎസിലെ ടെക്സാസ് മേഖലയിലെ സാൻ അന്റോണിയോവിലാണ് സംഭവം നടന്നത്. തിങ്കളാഴ്ചയാണ് ട്രാക്ടർ-ട്രെയിലർ വാഹനത്തിൽ ഇത്രയധികം പേരെ മരിച്ച നിലയിൽ കണ്ടെത്തിയത്.

മെക്സിക്കോയിൽ നിന്നും അമേരിക്കയിലേക്കുള്ള മനുഷ്യക്കടത്ത് കുപ്രസിദ്ധമാണ്. ഇതിനായി നിരവധി ഏജന്റുകളും സംഘടനകളും പ്രവർത്തിക്കുന്നുണ്ട്. ഇവരിലാരോ മനുഷ്യക്കടത്ത് നടത്തുന്നതിനിടയിലാണ് അപകടം സംഭവിച്ചത് എന്നാണ് പോലീസിന്റെ വിലയിരുത്തൽ. യാത്രക്കാരെല്ലാം ശ്വാസം മുട്ടിയാണ് മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. സംഭവസ്ഥലത്ത് അന്വേഷണത്തിനായി തദ്ദേശ ഭരണാധികാരികളുമെത്തിയിട്ടുണ്ട്.

കഴിഞ്ഞ കുറച്ചു മാസങ്ങളിലായി അമേരിക്കയിലേക്കുള്ള അനധികൃത കുടിയേറ്റം വർധിക്കുകയാണ്. ഇതിനിടെ നിരവധി അപകടങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാൽ, ഇത്രയധികം പേർ കൂട്ടത്തോടെ മരണപ്പെടുന്നത് ഇതാദ്യമായാണ്. ഏതാനും വർഷങ്ങൾക്കു മുൻപ് 2017-ലും വാഹനത്തിലുള്ള മനുഷ്യക്കടത്തിനിടെ പത്ത് പേർ ശ്വാസംമുട്ടി മരിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button