Latest NewsNewsIndia

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 14,506 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു

രാജ്യത്ത് വീണ്ടും കൊറോണ പടര്‍ന്ന് പിടിക്കുന്നു

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധന രേഖപ്പെടുത്തി. കഴിഞ്ഞ 24മണിക്കൂറിനിടെ 14,506 പേര്‍ക്കാണ് കൊറോണ സ്ഥരീകരിച്ചത്. 30 പേരുടെ മരണം കൂടി കൊറോണ മൂലമാണെന്നും റിപ്പോര്‍ട്ട് വന്നു. ഇതോടെ, ആകെ രോഗികളുടെ എണ്ണം 4,34,33,345 ആയി. ആകെ മരണ സംഖ്യ 5,25,077 ആയി ഉയര്‍ന്നു.

Read Also: സ്ഥലം അളക്കാന്‍ കൈക്കൂലി വാങ്ങുന്നതിനിടെ താലൂക്ക് സര്‍വേയര്‍ വിജിലന്‍സ് പിടിയിൽ

24 മണിക്കൂറിനിടെ 11,574 പേരാണ് രോഗമുക്തരായത് . ഇതോടെ 4,28,08,666 പേര്‍ രോഗമുക്തി നേടി. രാജ്യത്തുടനീളം പരിശോധന വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 3.35 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 3.30 ശതമാനവുമാണ്.

ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം സജീവ കേസുകളുടെ എണ്ണം 99,602 ആണ്. ആകെ വൈറസ് ബാധിതരില്‍ 0.23 സജ്ജീവ കേസുകളാണ്. ഇതുവരെ കൊറോണ മുക്തരായത് 98.56 ശതമാനമാണെന്ന് മന്ത്രാലയം അറിയിച്ചു.

കഴിഞ്ഞ 24 മണിക്കൂറിനിടെ 4,33,659 പരിശോധനകള്‍ നടത്തി. 86.19 കോടിയിലേറെ (86,19,23,059) പരിശോധനകളാണ് ഇന്ത്യ ഇതുവരെ നടത്തിയത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button