KeralaLatest NewsNews

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട തര്‍ക്കം, സിപിഎം പ്രവര്‍ത്തകന് മര്‍ദ്ദനം

വാനിലെത്തിയ ഒരു സംഘം ആളുകളാണ് അക്രമത്തിന് പിന്നിലെന്ന് ബിജു

കോഴിക്കോട് : സിപിഎം പ്രവര്‍ത്തകനെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി മര്‍ദ്ദിച്ചതായി പരാതി. കല്ലേരിയില്‍ ഒന്തമല്‍ ബിജുവിനാണ് മര്‍ദ്ദനമേറ്റത്. വാനിലെത്തിയ ഒരു സംഘം ആളുകളാണ് അക്രമത്തിന് പിന്നിലെന്ന് ബിജു പറയുന്നു. മര്‍ദ്ദിച്ചതിന് പുറമെ ബിജുവിന്റെ കാറ് അക്രമി സംഘം കത്തിച്ചു.

Read Also: ജീവനക്കാരെ പിരിച്ചുവിട്ട് ഉഡാൻ: പുതിയ മാറ്റങ്ങൾ ഇങ്ങനെ

നാല് പേരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്. ബിജുവിന്റെ കാര്‍ വാടകയ്ക്ക് വേണം എന്ന് പറഞ്ഞാണ് ഇയാളെ സംഘം വീട്ടില്‍ നിന്ന് വിളിച്ചിറക്കിയത്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അക്രമത്തിന് കാരണമെന്നാണ് സൂചന.

സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. അക്രമത്തിന് പിന്നില്‍ രാഷ്ട്രീയമോ, സാമ്പത്തികമോ ആയ കാരണങ്ങള്‍ ഉണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. അതേസമയം, അര്‍ജ്ജുന്‍ ആയങ്കിയെ ഒളിവില്‍ പാര്‍പ്പിച്ചുവെന്ന ആരോപണം നേരിട്ടിരുന്ന വ്യക്തിയാണ് ബിജുവെന്ന് പോലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button