Latest NewsNewsIndia

അറസ്റ്റിന് പിന്നാലെ മുഹമ്മദ് സുബൈറിനെ പിന്തുണച്ച് പാകിസ്ഥാൻ ട്വിറ്റർ പേജുകൾ: വെളിപ്പെടുത്തലുമായി ഡൽഹി പോലീസ്

ഡൽഹി: മതവികാരം വ്രണപ്പെടുത്തിയ കേസിൽ അറസ്റ്റിലായ ശേഷം, ആൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈറിനെ പിന്തുണയ്ക്കുന്ന ട്വിറ്റർ അക്കൗണ്ടുകൾ പ്രധാനമായും പാകിസ്ഥാൻ, ബഹ്‌റൈൻ, കുവൈറ്റ്, മറ്റ് മിഡിൽ ഈസ്റ്റ് രാജ്യങ്ങളുടേതാണെന്ന് ഡൽഹി പോലീസിന്റെ വെളിപ്പെടുത്തൽ.

ഹനുമാനെ അപമാനിക്കുന്ന പോസ്റ്റിലൂടെ മതവികാരം വ്രണപ്പെടുത്തിയതിന്, ആൾട്ട് ന്യൂസ് സഹസ്ഥാപകനെ അറസ്റ്റ് ചെയ്തതിന് ശേഷം, മുഹമ്മദ് സുബൈറിനെ പിന്തുണച്ച് പോസ്റ്റ് ചെയ്ത ട്വിറ്റർ ഉപയോക്താക്കൾ കൂടുതലും പാകിസ്ഥാനിൽ നിന്നും മിഡിൽ ഈസ്റ്റ് രാജ്യങ്ങളിൽ നിന്നും ഉള്ളവരാണെന്നാണ് പോലീസിന്റെ കണ്ടെത്തൽ.

സുബൈറിനെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ ആവശ്യപ്പെട്ട ഡൽഹി പോലീസ്, പ്രതിക്ക് ഗൂഢാലോചനയിലും തെളിവ് നശിപ്പിക്കലിലും പങ്കുണ്ടെന്നും വിദേശ രാജ്യങ്ങളിൽ നിന്ന് സംഭാവന ലഭിച്ചിട്ടുണ്ടെന്നും വാദിച്ചു. 2010ലെ ഫോറിൻ കോൺട്രിബ്യൂഷൻ (റെഗുലേഷൻ) നിയമത്തിന്റെ 35-ാം വകുപ്പ് ഇയാൾക്കെതിരായ എഫ്‌.ഐ.ആറിൽ പോലീസ് ചേർത്തിരുന്നു.

‘ടാർഗെറ്റ്’: കമലേഷ് തിവാരിയുടെ ഭാര്യയ്ക്ക് വധ ഭീഷണി, സന്ദേശത്തിൽ യോഗി ആദിത്യനാഥിന്റെ ചിത്രം മാർക് ചെയ്ത നിലയിൽ

കൂടാതെ, മുഹമ്മദ് സുബൈറിനെതിരെ ഐ.പി.സിയുടെ 201 (തെളിവുകൾ നശിപ്പിക്കുന്നതിന്), 120-(ബി) (ക്രിമിനൽ ഗൂഢാലോചനയ്ക്ക്) എന്നീ വകുപ്പുകളും പോലീസ് ചേർത്തിട്ടുണ്ട്.

അതേസമയം, കേസിന് ആസ്പദമായ ട്വീറ്റ്, നാല് വർഷം മുമ്പ് പോസ്റ്റ് ചെയ്തതാണെന്ന് സുബൈറിന്റെ അഭിഭാഷകൻ എടുത്തുകാണിച്ചപ്പോൾ, കേസ് സമയബന്ധിതമല്ലെന്നും ട്വീറ്റ് ഇപ്പോഴും നിലനിൽക്കുന്നതിനാൽ ഇത് തുടരുന്ന കുറ്റമാണെന്നും ഡൽഹി പോലീസിന് വേണ്ടി ഹാജരായ അതുൽ ശ്രീവാസ്തവ വ്യക്തമാക്കി.

കേവലം ഒരു ട്വീറ്റ് മാത്രമല്ലെന്നും പാകിസ്ഥാനിൽ നിന്നും സിറിയയിൽ നിന്നും ഉൾപ്പെടെ പ്രതികളുടെ സംഘടനയ്ക്ക് ലഭിച്ച വിദേശ സംഭാവനകളെക്കുറിച്ചാണ് കേസെന്ന് ഡൽഹി പോലീസ് ചൂണ്ടിക്കാട്ടി. സുബൈറിനെതിരായ കുറ്റങ്ങളുടെ ഗൗരവം കണക്കിലെടുത്ത്, അദ്ദേഹത്തിന്റെ ജാമ്യാപേക്ഷ തള്ളിക്കളയണമെനന്നായിരുന്നു പോലീസിന്റെ വാദം.

തുടർന്ന്, മുഹമ്മദ് സുബൈറിന്റെ ജാമ്യാപേക്ഷ ഡൽഹി കോടതി തള്ളി. സുബൈറിനെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ശനിയാഴ്ച നടന്ന ജാമ്യാപേക്ഷയിൽ, ക്രിമിനൽ ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ, എഫ്‌.സി‌.ആർ‌.എ ലംഘനം എന്നീ വകുപ്പുകൾ ചേർക്കാനും മുഹമ്മദ് സുബൈറിനെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടാനും ഡൽഹി പോലീസ് ആവശ്യപ്പെട്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button