Latest NewsNewsIndia

സെക്‌സ് ചാറ്റിനായുള്ള ഓണ്‍ലൈന്‍ ആപ്പ് വഴി ഒരു ലക്ഷം രൂപ നഷ്ടപ്പെട്ടു: ഐ.ടി ജീവനക്കാരന്‍ ആത്മഹത്യ ചെയ്തു

സെക്‌സ് ചാറ്റില്‍ മണിക്കൂറിന് 2,500 രൂപ മുതല്‍ 20,000 രൂപ വരെ നല്‍കിയാല്‍ അതില്‍ കാണിച്ച പെണ്‍കുട്ടികളുമായി സംസാരിക്കാം എന്നാണ് പറഞ്ഞിരുന്നത്

ചെന്നൈ: സെക്സ് ചാറ്റിനായുള്ള ഓണ്‍ലൈന്‍ ആപ്പ് വഴി ഒരു ലക്ഷം രൂപ നഷ്ടപ്പെട്ടതിന്റെ മനോവിഷമത്തില്‍ ഐ.ടി. ജീവനക്കാരന്‍ ജീവനൊടുക്കി. തിരുനെല്‍വേലിയിലെ സ്വകാര്യ കമ്പനിയില്‍ ജോലിചെയ്യുന്ന ആന്ധ്രാപ്രദേശ് സ്വദേശി ജയസൂര്യ (22) യാണ് താമസസ്ഥലത്ത് തൂങ്ങിമരിച്ചത്.

Read Also: ‘പോസിറ്റീവ് പേ’ സ്ഥിരീകരണം നൽകാത്ത ചെക്കുകൾക്ക് വിലക്ക്, പുതിയ മാറ്റങ്ങൾ ഇങ്ങനെ

ഫോണിലേക്ക് സുന്ദരിയായൊരു യുവതിയുടെ ചിത്രമടങ്ങുന്ന സന്ദേശം വന്നതോടെയാണ് ജയസൂര്യ കെണിയില്‍പ്പെട്ടതെന്ന് പോലീസ് പറയുന്നു. അതിന്റെ ലിങ്കിലുള്ള ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്താല്‍ യുവതിയുമായി ചാറ്റ് ചെയ്യാം എന്നായിരുന്നു വാഗ്ദാനം.

ഫോണില്‍ ആപ് ഡൗണ്‍ലോഡ് ചെയ്ത ജയസൂര്യ, അവര്‍ ആവശ്യപ്പെട്ട പണം ബാങ്ക് അക്കൗണ്ടില്‍ നിന്ന് അയച്ചുകൊടുത്തു. മണിക്കൂറിന് 2,500 രൂപ മുതല്‍ 20,000 രൂപ വരെ നല്‍കിയാല്‍ അതില്‍ കാണിച്ച പെണ്‍കുട്ടികളുമായി സംസാരിക്കാം എന്നാണ് പറഞ്ഞിരുന്നത്. രാത്രി മുഴുവന്‍ ഉറക്കമിളച്ചിരുന്ന് പല തവണ പണം അടച്ചെങ്കിലും ആരും ജയസൂര്യയെ വിളിച്ചില്ല. മൊത്തം ഒരു ലക്ഷം രൂപ നഷ്ടമായപ്പോഴാണ് ഇത് തട്ടിപ്പാണെന്ന് ബോധ്യമായത്. പണം തിരികെ വേണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ മറുപുറത്തുള്ളവര്‍ അവഹേളിക്കുകയും ചെയ്തു. ഇതില്‍ മനംനൊന്താണ് ജയസൂര്യ ആത്മഹത്യ ചെയ്തതെന്ന് പോലീസ് പറയുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button