Latest NewsUAENewsInternationalGulf

ബലിപെരുന്നാൾ അവധി: സൗജന്യ വാഹന പാർക്കിംഗ് പ്രഖ്യാപിച്ച് ഷാർജയും അജ്മാനും

അബുദാബി: സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ച് ഷാർജയും അജ്മാനും. ബലിപെരുന്നാൾ അവധി പ്രമാണിച്ചാണ് ഷാർജയും അജ്മാനും സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ചത്. ജൂലൈ 9 മുതൽ 11 വരെയാണ് ഷാർജയിൽ സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ചത്. ഷാർജ മുൻസിപ്പാലിറ്റിയാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.

Read Also: കെ ഫോൺ പദ്ധതി സമൂഹത്തിലുണ്ടാകുന്ന ഡിജിറ്റൽ ഡിവൈഡിനെ മറികടക്കാൻ സഹായകമാകും: ആര്യ രാജേന്ദ്രൻ

ജൂലൈ 8 മുതൽ 11 വരെയാണ് അജ്മാനിൽ സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ചത്. അതേസമയം, ജൂലൈ 8 വെള്ളിയാഴ്ച മുതൽ ജൂലൈ 11 തിങ്കളാഴ്ച വരെ പൊതു പാർക്കിംഗ് സൗജന്യമായിരിക്കുമെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയും (ആർടിഎ) അറിയിച്ചു. ഔദ്യോഗിക അവധി ദിനങ്ങൾ ഉൾപ്പെടെ, ആഴ്ചയിലുടനീളം ഫീസ് ഈടാക്കുന്ന പാർക്കിംഗ് സോണുകൾക്ക് ഈ തീരുമാനം ബാധകമാകില്ല.

അബുദാബിയിലും സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ചിരിക്കുകയാണ്. നാല് ദിവസത്തേക്ക് ടോൾ ഗേറ്റ് സംവിധാനവും സൗജന്യമായിരിക്കും. പൊതുഗതാഗത ബസുകൾ സാധാരണ ഷെഡ്യൂൾ അനുസരിച്ച് പ്രവർത്തിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

Read Also: നികുതി വെട്ടിക്കാൻ ഇന്ത്യയിൽ നിന്ന് ചൈനയിലേക്ക് കടത്തിയത് 62,476 കോടി രൂപ: വിവോയുടെ സ്വത്തുക്കൾ കണ്ടുകെട്ടി ഇഡി

shortlink

Related Articles

Post Your Comments

Related Articles


Back to top button