KeralaLatest NewsNews

നിയന്ത്രണം വിട്ട കാറിടിച്ച് ഏഴു വയസുകാരി മരിച്ചു

 

 

ആലപ്പുഴ: ആലപ്പുഴ പുറക്കാട് പുന്തലയില്‍ കാറപകടത്തില്‍ ഏഴു വയസുകാരി മരിച്ചു. നൂറനാട് മാമൂട് ജലീലിന്റെ മകള്‍ നസ്രിയ ആണ് മരിച്ചത്. നിയന്ത്രണം വിട്ട കാര്‍ ഇടിച്ചു കയറിയാണ് അപകടമുണ്ടായത്.

രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ അഞ്ചു പേര്‍ക്ക് അപകടത്തില്‍ പരുക്ക് പറ്റി. കടല്‍ കണ്ടശേഷം റോഡ് മുറിച്ചു കടക്കുന്നതിനായി റോഡരികില്‍ നില്‍ക്കുമ്പോഴായിരുന്നു അപകടം.

പരുക്കേറ്റവര്‍ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button