Latest NewsNewsIndiaBusiness

ഗോതമ്പ് കയറ്റുമതി നിരോധിച്ചതിന് പിന്നാലെ അനുബന്ധ ഉൽപ്പന്നങ്ങളുടെ കയറ്റുമതിക്കും നിയന്ത്രണം ഏർപ്പെടുത്താൻ സാധ്യത

2022 ഏപ്രിൽ മാസത്തിൽ ഏകദേശം 96,000 ടൺ ഗോതമ്പ് മാവാണ് ഇന്ത്യയിൽ നിന്നും കയറ്റുമതി ചെയ്തത്.

രാജ്യത്ത് ഗോതമ്പ് കയറ്റുമതി നിരോധിച്ചതിന് പിന്നാലെ മറ്റ് അനുബന്ധ ഉൽപ്പന്നങ്ങളുടെ കയറ്റുമതിയിലും നിയന്ത്രണം ഏർപ്പെടുത്താൻ ഒരുങ്ങി കേന്ദ്ര സർക്കാർ. ഗോതമ്പ് പൊടി, അനുബന്ധ ഉൽപ്പന്നങ്ങൾ എന്നിവയ്ക്ക് പൂർണ നിരോധനം ഏർപ്പെടുത്തുന്നതിന് പകരം, നിയന്ത്രണങ്ങൾ മാത്രമാണ് നടപ്പാക്കുക. മൈദ, റവ തുടങ്ങിയ ഉൽപ്പന്നങ്ങളുടെ കയറ്റുമതിയിലും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

റിപ്പോർട്ടുകൾ പ്രകാരം, ജൂലൈ 12 മുതലാണ് നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വരുന്നത്. ജൂലൈ ആറിന് നിയന്ത്രണങ്ങൾ സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്. ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡാണ് വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുള്ളത്. അതേസമയം, ജൂലൈ ആറിന് മുൻപ് കരാറിലായതോ, കപ്പലിൽ ലോഡിംഗ് ആരംഭിച്ചതോ, കസ്റ്റംസിന് കൈമാറിയതോ ആയ ചരക്കുകൾക്ക് നിയന്ത്രണം ബാധകമല്ല.

Also Read: ‘ഗർഭപാത്രം നീക്കിയത് പോലും ഞങ്ങൾ അറിഞ്ഞില്ല’: തങ്കം ആശുപത്രിക്കെതിരെ ഐശ്വര്യയുടെ കുടുംബം

2022 ഏപ്രിൽ മാസത്തിൽ ഏകദേശം 96,000 ടൺ ഗോതമ്പ് മാവാണ് ഇന്ത്യയിൽ നിന്നും കയറ്റുമതി ചെയ്തത്. നിയന്ത്രണങ്ങൾ വരുന്നതോടെ, കൂടുതൽ അളവിൽ ഗോതമ്പ് പൊടി കയറ്റുമതി ചെയ്യുന്നത് ഒഴിവാക്കാൻ കഴിയുമെന്നാണ് വിലയിരുത്തൽ. മെയ് 13 നാണ് കേന്ദ്ര സർക്കാർ ഗോതമ്പ് കയറ്റുമതിയിൽ നിരോധനം ഏർപ്പെടുത്തിയത്. ഗോതമ്പിന്റെ ആഭ്യന്തര വില കുതിച്ചുയർന്നതോടെയാണ് നിരോധനം വന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button