KeralaLatest NewsNews

ഇടുക്കിയിൽ ക്ഷേത്രത്തില്‍ വച്ച് 9 വയസ്സുകാരിക്ക് നേരേ പീഡനശ്രമം: പൂജാരി അറസ്റ്റില്‍

 

 

 

ഇടുക്കി: വണ്ടിപ്പെരിയാറില്‍ ക്ഷേത്രത്തില്‍ വച്ച് 9 വയസ്സുകാരിക്ക് നേരേ പീഡനശ്രമം. ​ക്ഷേത്രം പൂജാരിയെ പോലീസ് അറസ്റ്റ് ചെയ്തു. ആറന്‍മുള സ്വദേശി വിബിനാണ് അ‌റസ്റ്റിലായത്.

വണ്ടിപ്പെരിയാര്‍ വള്ളക്കടവ് ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രത്തിലെ പൂജാരിയാണ് ഇയാൾ. കഴിഞ്ഞ പതിനഞ്ചു ദിവസമായി ഇയാൾ ഈ ക്ഷേത്രത്തിൽ പൂജാരിയായി ജോലി ചെയ്ത് വരികയായിരുന്നു.

ക്ഷേത്രത്തിലെ പൂജാ സാമഗ്രികള്‍ സൂക്ഷിച്ചിരിക്കുന്ന മുറിയിലെത്തിച്ച് കുട്ടിയെ കടന്നു പിടിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്നാണ് പരാതി. മാതാപിതാക്കള്‍ നല്‍കിയ പരാതിയിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ​പ്രതിയെ പീരുമേട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button