
കിളിമാനൂർ: മകൾക്ക് മുന്നിൽ വച്ച് പിതാവിനെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചെന്ന് ഡി.വൈ.എസ്.പിക്കെതിരെ പരാതി. മകളെ സ്കൂളിലിറക്കിയ ശേഷം കാർ തിരിക്കവെ പോലീസ് വാഹനത്തിലെത്തിയ ഡി.വൈ.എസ്.പി മോശമായി പെരുമാറിയെന്നാണ് പരാതി. കുട്ടി നിലവിളിച്ചെങ്കിലും കൂട്ടാക്കാതെ പിതാവിനെ കസ്റ്റഡിയിലെടുത്ത് കിളിമാനൂർ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. കിളിമാനൂർ അടയമൺ സ്വദേശി സുഭാഷ് ചന്ദ്രൻ, പുനലൂർ ഡി.വൈ.എസ്.പിക്കെതിരെയാണ് ഡി.ജി.പിക്ക് പരാതി നൽകിയത്.
അച്ഛനെ കയ്യേറ്റം ചെയ്യുന്നതുകണ്ട മകൾ ഉറക്കെ നിലവിളിച്ചെങ്കിലും. ഇതൊന്നും കണക്കിലെടുക്കാതെ സുഭാഷിനെ പോലീസ് സ്റ്റേഷനിൽ കൊണ്ടുപോകുകയായിരുന്നു.
എന്നാൽ, അപകടകരമായ രീതിയിൽ വാഹനം ഓടിച്ചതിനാണ് കസ്റ്റഡിയിൽ എടുത്തതെന്ന് കിളിമാനൂർ പോലീസ് പറഞ്ഞു. എം.സി റോഡിൽ പൊരുന്തമൺ എം.ജി.എം സ്കൂളിന് മുന്നിൽ വച്ചായിരുന്നു സംഭവം.
Post Your Comments