KeralaLatest NewsNews

ബോചെ ദി ബുച്ചര്‍ എന്ന ഇറച്ചിക്കടയുടെ ഉദ്ഘാടനത്തിന് മോട്ടോര്‍ വാഹന വകുപ്പിന്റെ ചട്ടങ്ങള്‍ ലംഘിച്ച് ബോബി ചെമ്മണ്ണൂര്‍

വാഹനത്തിന് മുകളില്‍ ഇറച്ചിവെട്ടുകാരന്റെ രൂപത്തില്‍ മാസ് എന്‍ട്രി നടത്തി ബോബി ചെമ്മണ്ണൂര്‍: നടപടിയെടുത്ത് മോട്ടോര്‍ വാഹന വകുപ്പ്

കോഴിക്കോട്: എന്നും വിവാദങ്ങളുടെ തോഴനാണ് ബോചെ എന്നറിയപ്പെടുന്ന ബോബി ചെമ്മണ്ണൂര്‍ എന്ന വ്യവസായി. തന്റെ പുതിയ സംരംഭമായ ബോചെ ദി ബുച്ചര്‍ എന്ന ഇറച്ചിക്കടയുടെ ഉദ്ഘാടനത്തിനാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ ചട്ടങ്ങള്‍ ലംഘിച്ച് ബോബി ചെമ്മണ്ണൂര്‍ പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്.

Read Also: ഇന്ത്യൻ ഭരണഘടനയോടു കാട്ടിയത് വ്യാജമായ കൂറെന്ന് പറഞ്ഞ സജി ചെറിയാന് നിയമസഭയിൽ കാലുകുത്താൻ യോഗ്യതയില്ല: വി മുരളീധരൻ

വാഹനത്തിന് മുകളില്‍ ഇറച്ചിവെട്ടുകാരന്റെ രൂപത്തില്‍ മാസ് എന്‍ട്രി നടത്തിയത് വിവാദമായതോടെ വാഹന ഉടമക്ക് നോട്ടീസ് നല്‍കാന്‍ മോട്ടോര്‍ വാഹന വകുപ്പ് നിയമനടപടി തുടങ്ങി. ചട്ടലംഘനം ചൂണ്ടിക്കാട്ടി നിരവധി പേര്‍ രംഗത്തെത്തിയതോടെ തനിക്കെതിരെ കേസെടുക്കണമെന്ന് ബോബി ചെമ്മണ്ണൂര്‍ തന്നെ ആവശ്യപ്പെടുകയായിരുന്നു.

എനിക്കെതിരെ കേസ് എടുക്കുമ്പോള്‍ ചിലര്‍ക്ക് സന്തോഷമുണ്ടായേക്കാം. എന്നാല്‍, അത് താന്‍ കാര്യമാക്കുന്നില്ലെന്നും തെറ്റുകള്‍ ചെയ്തിട്ടും താന്‍ ശിക്ഷിക്കപ്പെടാതെ പോയിട്ടുണ്ടെന്നും ബോബി ചെമ്മണ്ണൂര്‍ പറയുന്നു. എന്നാല്‍ ആരോപണ വിധേയനായി ശിക്ഷിക്കപ്പെട്ടിട്ടുണ്ടെന്നും ബോബി ചെമ്മണ്ണൂര്‍ പറഞ്ഞു. ഫൈനായാലും ജയിലായാലും പൂര്‍ണമനസ്സോടെ സ്വീകരിക്കുമെന്ന് ബോബി ചെമ്മണ്ണൂര്‍ പ്രതികരിച്ചു.

കോഴിക്കോട് തുടങ്ങിയ ആധുനിക ഇറച്ചിക്കട ഉദ്ഘാടനത്തിനാണ് കഴിഞ്ഞ ദിവസം ജീപ്പിന് മുകളില്‍ കയറി ബോബി ചെമ്മണ്ണൂര്‍ എത്തിയത്. സ്ഥിരമായി ബോബി ചെമ്മണ്ണൂര്‍ ഇത്തരം നിയമ ലംഘനം നടത്തുന്നതായി മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു.

എന്‍ഫോഴ്സ്മെന്റ് ആര്‍ഡിഒ ഉടന്‍ നോട്ടീസ് വാഹന ഉടമയ്ക്ക് കൈമാറും. സംഭവ സമയത്ത് വാഹനമോടിച്ച ആള്‍ക്ക് എതിരെ നടപടി ഉണ്ടാകുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button