Latest NewsUAENewsIndiaInternationalGulf

ബലിപെരുന്നാൾ നമസ്‌കാര സമയം പ്രഖ്യാപിച്ച് വിവിധ എമിറേറ്റുകൾ: കോവിഡ് പ്രോട്ടോകോൾ പാലിക്കണമെന്ന് നിർദ്ദേശം

അബുദാബി: ബലിപെരുന്നാൾ നമസ്‌കാര സമയം പ്രഖ്യാപിച്ച് യുഎഇയിലെ വിവിധ എമിറേറ്റുകൾ. ശനിയാഴ്ചയാണ് ഗൾഫിൽ പെരുന്നാൾ. മസ്ജിദുകളിലും ഈദ് ഗാഹുകളിലും പെരുന്നാൾ നമസ്‌കാരമുണ്ടാകും. അബുദാബിയിൽ രാവിലെ 5.57 നും അൽഐനിൽ രാവിലെ 5.51 നും മദീന സായിദിൽ 6.02 നും ദുബായ് 5.53 നുമാണ് പെരുന്നാൾ നമസ്‌കാരം. ഷാർജയിൽ 5.52 നും അജ്മാനിൽ 5.52 നും ഉമ്മുൽഖുവൈനിൽ 5.50 നും റാസൽഖൈമയിൽ 5.48 നും ഫുജൈറയിൽ 5.48 നുമാണ് പെരുന്നാൾ നമസ്‌കാര സമയം.

Read Also: ജാമ്യം നൽകരുതെന്ന് പോലീസ് കോടതിയിൽ: ഞാനൊരു രോഗി, സൈക്കോതെറപ്പി ചികിത്സ എടുക്കുന്നുണ്ടെന്ന് ശ്രീജിത്ത് രവി

അതേസമയം പെരുന്നാൾ നമസ്‌കാരത്തിന് എത്തുന്നവർ മാസ്‌ക് ധരിക്കുകയും ഒരു മീറ്റർ അകലം പാലിക്കുകയും വേണം. വീട്ടിൽ നിന്ന് അംഗശുദ്ധി വരുത്തി നമസ്‌കാര പായയുമായി (മുസല്ല) എത്തണമെന്നാണ് നിർദ്ദേശം. പള്ളിക്കകത്തും പുറത്തും സാമൂഹിക അകലം പാലിക്കുന്നത് നിർബന്ധമാക്കി. ഹസ്തദാനവും ആലിംഗനവും പാടില്ല.

ഒത്തുചേരലിൽ പങ്കെടുക്കുന്നവർ 72 മണിക്കൂറിനകമുള്ള പിസിആർ ടെസ്റ്റ് നെഗറ്റീവ് ഫലം ഹാജരാക്കേണ്ടതാണ്.

Read Also: വിവാദ പരാമർശം: ചെങ്ങന്നൂരില്‍ സജി ചെറിയാന് നല്‍കാനിരുന്ന സ്വീകരണം റദ്ദാക്കി

shortlink

Related Articles

Post Your Comments

Related Articles


Back to top button