KeralaLatest NewsNews

ലഹരിക്കടത്ത് സംഘത്തിലെ യുവാവിനെ സാഹസികമായി പിടികൂടി എക്‌സൈസ്

 

 

കണ്ണൂർ: ലഹരിക്കടത്ത് സംഘത്തിലെ യുവാവ് പിടിയിലായി. ധർമടം സ്വദേശിയായ പ്രജിലേഷിനെയാണ് എക്‌സൈസ് സംഘം സാഹസികമായി പിടികൂടിയത്. കണ്ണൂർ കൂത്തുപറമ്പിന് സമീപത്തു നിന്നും ഇയാളെ പിന്തുടർന്ന് പിടികൂടുകയായിരുന്നു.

എക്‌സൈസ് സംഘം ഇയാളെ വളഞ്ഞതോടെ കൈയിലുണ്ടായിരുന്ന ഹാഷിഷ് ഓയിലും മൊബൈൽ ഫോണും സമീപത്തെ പറമ്പിലേക്ക് വലിച്ചെറിഞ്ഞു ര​ക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. പിന്നീട് മൽപ്പിടിത്തത്തിനൊടുവിലാണ് പ്രതിയെ സംഘം കീഴടക്കിയത്. സംഭവത്തിന്റെ ദൃശ്യം ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. ഇയാളിൽനിന്ന് കഞ്ചാവും പിടിച്ചെടുത്തു.

പ്രജിലേഷിന് ലഹരിക്കടത്തുമായി ബന്ധമുണ്ടെന്ന വിവരം ലഭിച്ചതോടെ ഇയാളെ എക്‌സൈസ് നിരീക്ഷിച്ചുവരികയായിരുന്നു. വ്യാഴാഴ്ച രാവിലെ ബൈക്കിൽ ലഹരി മരുന്നുമായി വരുന്നുണ്ടെന്ന വിവരം കിട്ടിയതോടെ, എക്‌സൈസ് സംഘം കാറിലും ബൈക്കിലുമായി യുവാവിനെ പിന്തുടർന്നു.

വാഹനം കുറുകെയിട്ട് പ്രജിലേഷിനെ തടഞ്ഞു നിർത്തിയതോടെയാണ് യുവാവ് ഹാഷിഷ് ഓയിലും മൊബൈൽ ഫോണും സമീപത്തെ പറമ്പിലേക്ക് വലിച്ചെറിഞ്ഞത്. പിടികൊടുക്കാതെ യുവാവ് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും എക്‌സൈസ് ഉദ്യോഗസ്ഥർ ഇയാളെ കീഴ്‌പ്പെടുത്തുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button