പൈലറ്റുമാരുടെ ശമ്പളം വർദ്ധിപ്പിച്ച് രാജ്യത്തെ ഏറ്റവും വലിയ വിമാനക്കമ്പനികളിലൊന്നായ ഇൻഡിഗോ. ശമ്പള വർദ്ധനവിന് പുറമേ, പൈലറ്റ്മാർക്ക് വർക്ക് പാറ്റേൺ സംവിധാനവും ഇൻഡിഗോ അവതരിപ്പിച്ചിട്ടുണ്ട്. ഇത്തവണ 8 ശതമാനമാണ് ശമ്പളം വർദ്ധിപ്പിച്ചത്.
കോവിഡിന് മുൻപുള്ള പൈലറ്റുമാരുടെ ശമ്പളം ഇത്തവണയും പുനസ്ഥാപിക്കാൻ കഴിഞ്ഞിട്ടില്ല. 2020 ൽ 28 ശതമാനം ശമ്പളമാണ് വെട്ടിക്കുറച്ചത്. ഏപ്രിൽ മാസത്തിൽ 8 ശതമാനമാണ് ശമ്പള വർദ്ധനവ് ഉണ്ടായത്. നിലവിലെ കണക്കുകൾ പ്രകാരം, പൈലറ്റുമാരുടെ ശമ്പളത്തിൽ ആകെ 16 ശതമാനം മാത്രമാണ് വർദ്ധനവ് വരുത്തിയത്. ഇത് പൈലറ്റുമാരിൽ അതൃപ്തി സൃഷ്ടിക്കാൻ കാരണമായി.
Also Read: ട്യൂഷൻ അധ്യാപകന്റെ പോക്സോ കേസിൽ ഇടപെട്ട് കാശ് വെട്ടിച്ച സിപിഎം നേതാക്കളെ സസ്പെൻ്റ് ചെയ്തു
എയർ ഇന്ത്യ, വിസ്താര തുടങ്ങിയ വിമാനക്കമ്പനികൾ പൈലറ്റുമാരുടെ ശമ്പളം പരിഷ്കരിച്ചിട്ടുണ്ട്. എല്ലാ വിമാനക്കമ്പനികളും കോവിഡിന് മുൻപുള്ള നിലയിലേക്ക് ശമ്പളം പുനസ്ഥാപിക്കാനുള്ള നീക്കത്തിലാണ്.
Post Your Comments