Latest NewsNewsIndia

നൂപുര്‍ ശര്‍മ്മയുടെ ഫേസ്ബുക്ക് പോസ്റ്റ്, ബാഗല്‍കോട്ടില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമം: 4 പേര്‍ക്ക് പരിക്കേറ്റു

നൂപുര്‍ ശര്‍മ്മയുടെ ഫേസ്ബുക്ക് പോസ്റ്റിനെ ചൊല്ലി കര്‍ണാടകയിലും കലാപം, നാല് പേര്‍ക്ക് പരിക്കേറ്റു: കടകള്‍ക്ക് തീയിട്ടു

ബംഗളൂരു: നൂപുര്‍ ശര്‍മ്മയുടെ ഫേസ്ബുക്ക് പോസ്റ്റിനെ ചൊല്ലി കര്‍ണാടകയിലും കലാപം. കര്‍ണാടകയിലെ ബാഗല്‍കോട്ട് ജില്ലയിലെ കേരൂര്‍ താലൂക്കില്‍ നടന്ന അക്രമത്തില്‍ നാല് പേര്‍ക്ക് കുത്തേറ്റു. നിരവധി പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. നൂപുരിനെതിരെ രംഗത്ത് വന്ന വനിത ഡോക്ടര്‍ക്ക് എതിരെ പരാതി നല്‍കിയതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായതെന്നാണ് പുറത്തുവന്നിരിക്കുന്ന റിപ്പോര്‍ട്ട്.

Read Also : ‘ശരീഅത്തിന്റെ ദൃഷ്ടിയില്‍ കുറ്റവാളി’: ഉദയ്പൂര്‍ കൊലയാളികള്‍ക്കെതിരെ ഫത്വ പുറപ്പെടുവിച്ച് ബറേല്‍വി ഉലമ

എന്നാല്‍, വ്യക്തിപരമായ പ്രശ്നങ്ങളാണ് സംഭവത്തിന് കാരണമെന്ന് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പ്രതികരിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് കേരൂര്‍ നഗരത്തിലെ നിരവധി പേര്‍ക്ക് കുത്തേറ്റിട്ടുണ്ടെന്നാണ് പുറത്തു വന്നിരിക്കുന്ന വിവരം. ബന്ദേ ഗോകാക് എന്ന മറ്റൊരാള്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ഇവരെയെല്ലാം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഇരുകൂട്ടരും ഏറ്റുമുട്ടിയപ്പോള്‍ അവരില്‍ ചിലര്‍ കടകള്‍ക്കും ഇരുചക്രവാഹനങ്ങള്‍ക്കും തീയിടുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button