Latest NewsNewsIndiaBusiness

2 കോടിക്ക് താഴെ വിറ്റുവരവുള്ളവരാണോ? ജിഎസ്ടി വാർഷിക റിട്ടേണിലെ മാറ്റങ്ങൾ അറിയാം

ജൂലൈ 28 വരെ ജിഎസ്ടിആർ-4 റിട്ടേൺ നൽകാൻ വൈകുന്നതിനുള്ള ലേറ്റ് ഫീ ഈടാക്കുന്നത് ജിഎസ്ടി കൗൺസിൽ ഒഴിവാക്കിയിട്ടുണ്ട്

ജിഎസ്ടി റിട്ടേണുമായി ബന്ധപ്പെട്ടുളള പുതിയ വിജ്ഞാപനം പുറപ്പെടുവിച്ച് കേന്ദ്ര പരോക്ഷ നികുതി വകുപ്പ്. റിപ്പോർട്ടുകൾ പ്രകാരം, 2021-22 സാമ്പത്തിക വർഷത്തിൽ രണ്ടു കോടി രൂപയിൽ താഴെ വിറ്റുവരവ് ഉള്ളവരാണ് ജിഎസ്ടി വാർഷിക റിട്ടേൺ സമർപ്പിക്കുന്നതിൽ നിന്നും ഒഴിവാക്കിയിട്ടുള്ളത്. ജിഎസ്ടി കൗൺസിലാണ് ഇക്കാര്യം തീരുമാനിച്ചിട്ടുള്ളത്. ജൂൺ അവസാന വാരമാണ് കൗൺസിൽ യോഗം സംഘടിപ്പിച്ചത്.

പുതിയ വിജ്ഞാപനത്തിൽ പേയ്മെന്റ് സംവിധാനമായി ബന്ധപ്പെട്ടും നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. ബിസിനസുകൾക്ക് ജിഎസ്ടിഎൻ പോർട്ടൽ മുഖാന്തരം യുപിഐ, ഐഎംപിഎസ് പേയ്മെന്റുകൾ നടത്താൻ സാധിക്കും. കൂടാതെ, ജൂലൈ 31 വരെയാണ് ജിഎസ്ടി സിഎംപി-08 ഫോം ഫയൽ ചെയ്യാനുള്ള അവസാനം തീയതി.

Also Read: ഇടുക്കിയിൽ ക്ഷേത്രത്തില്‍ വച്ച് 9 വയസ്സുകാരിക്ക് നേരേ പീഡനശ്രമം: പൂജാരി അറസ്റ്റില്‍

ജൂലൈ 28 വരെ ജിഎസ്ടിആർ-4 റിട്ടേൺ നൽകാൻ വൈകുന്നതിനുള്ള ലേറ്റ് ഫീ ഈടാക്കുന്നത് ജിഎസ്ടി കൗൺസിൽ ഒഴിവാക്കിയിട്ടുണ്ട്. മെയ്, ജൂൺ മാസങ്ങളിലെ ലേറ്റ് ഫീയാണ് ജിഎസ്ടി കൗൺസിൽ ഒഴിവാക്കിയിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button