Latest NewsNewsTechnology

Noise ColorFit Pro 4: വിലയും സവിശേഷതയും അറിയാം

1.7 ഇഞ്ച് ടിഎഫ്ടി ഡിസ്പ്ലേയാണ് ഈ സ്മാർട്ട് വാച്ചുകൾക്ക് നൽകിയിരിക്കുന്നത്

ഇന്ത്യൻ വിപണിയിൽ പുതിയ സ്മാർട്ട് വാച്ച് അവതരിപ്പിച്ചിരിക്കുകയാണ് Noise. നിരവധി സവിശേഷതകളാണ് ഈ സ്മാർട്ട് വാച്ചിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്. Noise ന്റെ സ്മാർട്ട് വാച്ചുകൾ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് Noise ColorFit Pro 4 മികച്ച ഓപ്ഷനാണ്. Noise ColorFit Pro 4 സ്മാർട്ട് വാച്ചുകളുടെ ഫീച്ചറുകൾ പരിചയപ്പെടാം.

1.7 ഇഞ്ച് ടിഎഫ്ടി ഡിസ്പ്ലേയാണ് ഈ സ്മാർട്ട് വാച്ചുകൾക്ക് നൽകിയിരിക്കുന്നത്. 356×400 ആണ് പിക്സൽ റെസലൂഷൻ. കൂടാതെ, 60 ഹെർട്സ് റിഫ്രഷറേറ്റും ലഭ്യമാണ്.

100 ലധികം സ്പോർട്സ് മോഡുകളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, ഹാർട്ട് റേറ്റിംഗ് ട്രാക്കിംഗ്, SPO2 മോണിറ്ററിംഗ്, IP68 ഡസ്റ്റ് എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ സ്മാർട്ട് വാച്ചുകൾ വാട്ടർ റെസിസ്റ്റന്റ് കൂടിയാണ്. 3,499 രൂപയാണ് Noise ColorFit Pro 4 ന്റെ വിപണി വില.

shortlink

Related Articles

Post Your Comments

Related Articles


Back to top button