Latest NewsSaudi ArabiaNewsInternationalGulf

ഹജ് തീർത്ഥാടനം: സുരക്ഷാ പ്രവർത്തനങ്ങൾക്കായുള്ള തയ്യാറെടുപ്പുകൾ പൂർത്തിയാക്കിയതായി റോയൽ സൗദി എയർഫോഴ്‌സ്

മിന: ഹജ് തീർത്ഥാടനവുമായി ബന്ധപ്പെട്ട സുരക്ഷാ പ്രവർത്തനങ്ങളിൽ പങ്കുചേരാനുള്ള തയാറെടുപ്പുകൾ പൂർത്തിയാക്കിയതായി റോയൽ സൗദി എയർഫോഴ്സ്. പൊതു സുരക്ഷ, മറ്റ് സർക്കാർ മേഖലകൾക്കു പിന്തുണ നൽകൽ, വിശുദ്ധ സ്ഥലങ്ങളുടെ വ്യോമാതിർത്തി നിയന്ത്രിക്കുക എന്നിവയാണ് സൗദി എയർഫോഴ്‌സിന്റെ ചുമതല.

Read Also: ഇന്ത്യൻ ഭരണഘടനയോടു കാട്ടിയത് വ്യാജമായ കൂറെന്ന് പറഞ്ഞ സജി ചെറിയാന് നിയമസഭയിൽ കാലുകുത്താൻ യോഗ്യതയില്ല: വി മുരളീധരൻ

കേണൽ പൈലറ്റ് ഖാലിദ് ബിൻ അബ്ദുല്ല അൽ മുതൈരിയാണ് ഹജ് സീസണിൽ പങ്കെടുക്കുന്ന എയർഫോഴ്സ് ഗ്രൂപ്പിന്റെ കമാൻഡർ. തീർത്ഥാടകരുടെ സുരക്ഷയാണ് പ്രധാന ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കി. 24 മണിക്കൂറും നൂതന സാങ്കേതികവിദ്യകളുള്ള നിരവധി ഹെലികോപ്റ്ററുകൾ ഉപയോഗിച്ച് പൊതു സുരക്ഷയെ പിന്തുണയ്ക്കാൻ വ്യോമസേന പ്രവർത്തിക്കുമെന്നും അദ്ദേഹം അറിയിച്ചു.

സുരക്ഷാ ട്രാഫിക് പദ്ധതികൾ പിന്തുടരുന്നതിനും മക്കയിലെ സോർട്ടിങ് പോയിന്റുകൾ നിരീക്ഷിക്കുന്നതിനും വ്യോമസേന സേവനം അനുഷ്ഠിക്കുന്നുണ്ട്.

Read Also: താനെ മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ ശിവസേനയുടെ 66 പ്രതിനിധികള്‍ ഷിന്‍ഡെ പക്ഷത്തേയ്ക്ക് ചേക്കേറി

shortlink

Related Articles

Post Your Comments

Related Articles


Back to top button