Latest NewsIndia

പിരിച്ചെടുത്ത 1.7 കോടി രൂപ കനയ്യ ലാലിന്റെ കുടുംബത്തിന് കൈമാറി ബിജെപി എം.എൽ.എ കപിൽ മിശ്ര

ഉദയ്പൂർ: മതതീവ്രവാദികൾ കൊലപ്പെടുത്തിയ കനയ്യ ലാലിന്റെ കുടുംബത്തിന് വേണ്ടി ശേഖരിച്ച ഫണ്ട് കൈമാറി. ബിജെപി എംഎൽഎയായ കപിൽ മിശ്രയാണ് ഒരു കോടി കൈമാറിയത്. ഈ തുക അദ്ദേഹത്തിന്റെ ഭാര്യയുടെ അക്കൗണ്ടിൽ നിക്ഷേപിച്ചെന്ന് മിശ്ര വ്യക്തമാക്കി. കനയ്യ ലാലിന്റെ കുടുംബത്തിന് വേണ്ടി സഹായം നൽകിയ എല്ലാവർക്കും അദ്ദേഹം നന്ദി രേഖപ്പെടുത്തി.

ട്വിറ്ററിലൂടെയാണ് എംഎൽഎ ഇക്കാര്യം വ്യക്തമാക്കിയത്. ഇതിനോടൊപ്പം, അക്കൗണ്ടിന്റെ വിശദാംശങ്ങളും അദ്ദേഹം ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, അദ്ദേഹത്തെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഈശ്വർ ഗൗഡ് എന്ന വ്യക്തിയ്ക്ക് പരിക്കേറ്റിരുന്നു. ഇദ്ദേഹത്തിന് 25 ലക്ഷം രൂപ ട്രാൻസ്ഫർ ചെയ്യുമെന്ന് മിശ്ര അറിയിച്ചു.

Also read:കാളി പോസ്റ്റർ വിവാദം: സംവിധായികയുടെ ട്വീറ്റ് നീക്കം ചെയ്ത് ട്വിറ്റർ

നൂപുർ ശർമ്മയെ പിന്തുണച്ച് പോസ്റ്റിട്ടതിന് മുസ്ലിം തീവ്രവാദികൾ കനയ്യ ലാലിനെ കൊലപ്പെടുത്തുകയായിരുന്നു. അദ്ദേഹത്തിന്റെ മരണത്തിൽ തകർന്ന കുടുംബത്തെ സുരക്ഷിതമാക്കാൻ വേണ്ടി ബിജെപി എംഎൽഎ മുന്നിട്ടിറങ്ങി. ഈ തുകയിൽ നിന്ന് 30 ലക്ഷം രൂപ അമരാവതിയിൽ കൊല്ലപ്പെട്ട ഉമേഷിനും, 5 ലക്ഷം രൂപ രാജസ്ഥാനിൽ കുത്തേറ്റ പോലീസ് ഉദ്യോഗസ്ഥനായ സന്ദീപിനും നൽകുമെന്ന് മിശ്ര അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button