Latest News

മന്ത്രിമാർ കൈവിട്ടു: ബോറിസ് ജോൺസൺ രാജിവെക്കുന്നു

ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ രാജിവെക്കുന്നുവെന്ന് സൂചിപ്പിച്ച് അടുത്ത വൃത്തങ്ങൾ. ഇന്ന് അദ്ദേഹം രാജി സമർപ്പിച്ചേക്കും എന്നാണ് കരുതുന്നത്.

പാർട്ടിക്കുള്ളിലെ കടുത്ത ആഭ്യന്തര പ്രതിസന്ധി മൂലമാണ് ബോറിസ് ജോൺസൺ രാജിവെയ്ക്കുന്നത്. രൂക്ഷമായ അഭിപ്രായ ഭിന്നതയാണ് പാർട്ടിക്കുള്ളിൽ നടക്കുന്നത്. കഴിഞ്ഞ ചൊവ്വാഴ്ച തൊട്ട് കൺസർവേറ്റീവ് പാർട്ടിയിലെ 40 മന്ത്രിമാരാണ് തുടരെത്തുടരെ രാജി സമർപ്പിച്ചത്. ഫിനാൻസ് ചീഫ് ഋഷി സുനക്, ഹെൽത്ത് സെക്രട്ടറി സാജിദ് ജാവേദ് എന്നിവരും ചൊവ്വാഴ്ച രാജി സമർപ്പിച്ചിരുന്നു.

കമ്മ്യൂണിറ്റി സെക്രട്ടറി മൈക്കൽ ഗോവിനെ പുറത്താക്കാനുള്ള തീരുമാനം മുതലാണ് ബോറിസ് ജോൺസന്റെ കഷ്ടകാലം തുടങ്ങുന്നത്. തന്നെ പുറത്താക്കണമെങ്കിൽ, നിങ്ങളുടെ കൈകൾ രക്തത്തിൽ മുക്കേണ്ടിവരുമെന്ന് ജോൺസൻ കൂടെയുള്ള മന്ത്രിമാരോട് പറഞ്ഞിരുന്നുവെന്ന് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതേ തുടർന്നാണ് നാടകീയമായി ബോറിസ് ജോൺസന്റെ രാജിയ്ക്കുള്ള കളമൊരുങ്ങുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button